---
title: "#jobfair | കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു"
english_title: "#Kudumbashree #District #Mission #organized #block #level #jobfair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190031/kudumbashree-district-mission-organized-block-level-jobfair"
published_at: "2024-03-07T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9e3e5df3eb_jobfair.jpg"
keywords: []
---

# #jobfair | കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **[ ]കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ പേരാമ്പ്ര, കുന്നുമ്മൽ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായ ത്ത് ഹാളിൽ നടന്ന മേളയിൽ 12 കമ്പനികൾ പങ്കെടുത്തു. പരിപാടി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ് ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ പി കെ സബിന അധ്യക്ഷയായി.

## Article Content

**കുറ്റ്യാടി:[ **[ ]കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ പേരാമ്പ്ര, കുന്നുമ്മൽ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായ ത്ത് ഹാളിൽ നടന്ന മേളയിൽ 12 കമ്പനികൾ പങ്കെടുത്തു. പരിപാടി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ് ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ പി കെ സബിന അധ്യക്ഷയായി.

ചടങ്ങിൽ ക്ഷേമസമിതി അധ്യക്ഷൻ പി പി ചന്ദ്രൻ, വാർഡ് അംഗം സുമിത്ര, അസി. സെക്രട്ടറി ശശിധരൻ, ജയൻ പൂക്കാട്, ഡി ഡിയുജികെവൈ ജില്ലാ പ്രോഗ്രാം മാനേജർ കെ വി പ്രഷിത, പേരാമ്പ്ര ബ്ലോക്ക് കോ ഓർഡിനേറ്റർ കെ കെ വൃന്ദ എന്നിവർ സംസാരിച്ചു. കുറ്റ്യാടി സി ഡി എസ് ചെയർ പേഴ്സൺ കെ സി ബിന്ദു സ്വാഗതവും കുടുംബശ്രീ കുന്നുമ്മൽ ബ്ലോക്ക് കോ ഓർഡിനേറ്റർ സി പി നിമ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190031/kudumbashree-district-mission-organized-block-level-jobfair)