---
title: "#palerylpschool | 'കിലുക്കം 24'; പാലേരി എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും "
english_title: "#Kilukum24 #Paleri #LP #School #Annual #Farewell #Conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190147/kilukum24-paleri-lp-school-annual-farewell-conference"
published_at: "2024-03-08T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab93745d87_palery.jpg"
keywords: []
---

# #palerylpschool | 'കിലുക്കം 24'; പാലേരി എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** > **കുറ്റ്യാടി: **പാലേരി എൽ.പി സ്കൂൾ "കിലുക്കം 24" സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

## Article Content

> **കുറ്റ്യാടി: **പാലേരി എൽ.പി സ്കൂൾ "കിലുക്കം 24" സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

വിരമിക്കുന്ന പ്രധാനധ്യാപിക ഉഷ ടീച്ചർക്ക് പിടിഎ വക ഉപഹാരം നൽകി. കുന്നുമ്മൽ എ ഇ ഒ യു.അബ്ദുൽ ഖാദർ മുഖ്യാതിഥിയായി.

പിടിഎ പ്രസി: സദാനന്ദൻ വി സി അദ്ധ്യക്ഷനായി. ഇന്തുലക്ഷ്മി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ജാനു എൻ പി റാബിയ ടീച്ചർ, രാമചന്ദ്രൻ മാസ്റ്റർ, മോഹനൻ, ജലജ ടീച്ചർ, കണ്ണോത്ത് ബാലൻ നായർ, ബാലൻ കിഴക്കയിൽ, ഹരീന്ദ്രൻ വാഴയിൽ, കൈലാസൻ എന്നിവർ സംസാരിച്ചു.

ഉഷ ടീച്ചർ മറുമൊഴി പ്രസംഗം നടത്തി. എൽ എസ് എസ്, അൽ മാഹിർ സ്കോളർഷിപ്പ് , എൽ കെ ജി, യു കെ ജി ടാലന്റ് സെർച്ച് എക്സാം എന്നിവയിൽ വിജയിച്ച കുട്ടികൾക്കുള്ള മൊമെന്റോ സമ്മാനിച്ചു. സുനിത ഇ കെ സ്വാഗതവും അഷ്റഫ് സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190147/kilukum24-paleri-lp-school-annual-farewell-conference)