---
title: "#cheekonnlpschool | ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും കെ.ജി ഫെസ്റ്റും; ഉദ്ഘാടനം ചെയ്ത് മുരളീധരൻ എം.പി "
english_title: "#Cheekonn #MLP #School #Annual #Celebration #KG #Fest #Inaugurated #MuralidharanMP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190156/cheekonn-mlp-school-annual-celebration-kg-fest-inaugurated-muralidharanmp"
published_at: "2024-03-08T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eabf0eb1845_chikkonn.jpg"
keywords: []
---

# #cheekonnlpschool | ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും കെ.ജി ഫെസ്റ്റും; ഉദ്ഘാടനം ചെയ്ത് മുരളീധരൻ എം.പി 

> **Lead Summary:** **നരിപ്പറ്റ: **ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് വാർഷികാഘോഷവും കെ.ജി ഫെസ്റ്റും കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: **ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് വാർഷികാഘോഷവും കെ.ജി ഫെസ്റ്റും കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളിൽ ചരിത്രാവബോധം സൃഷ്ടിക്കാൻ വിദ്യാലയങ്ങൾക്ക് സാധിക്കണമെന്നും അതിന് അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ പ്രസിഡൻ്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി മുഖ്യാതിഥിയായി. മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി.

വാർഡ് മെംബർമാരായ എം ലിബിയ, സി.പി കുഞ്ഞബ്‌ദുല്ല, പ്രധാനധ്യാപകൻ എൻ.കെ സന്തോഷ്, ടി മുഹമ്മദലി, സി.കെ നാണു, മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് എൻ. കെ മൊയ്‌തു ഹാജി, എൻ ഹമീദ്, ടി ജയന്തി, ടി സപിന, കെ ഷമീന, കെ റസിയ, സവിനയ്, അശ്വതി ജയപുരം, മുഹമ്മദലി തിനൂർ സംസാരിച്ചു.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190156/cheekonn-mlp-school-annual-celebration-kg-fest-inaugurated-muralidharanmp)