---
title: "#theft | കുറ്റ്യാടിയിൽ സ്കൂട്ടറിലെത്തിയയാൾ മൂന്ന് വയസുകാരന്റെ സ്വർണമാല കവർന്നതായി പരാതി "
english_title: "#Complaint #person #who #came #scooter #kuttiady #stole #gold #necklace #three #year #old #boy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/190385/complaint-person-who-came-scooter-kuttiady-stole-gold-necklace-three-year-old-boy"
published_at: "2024-03-09T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec050053d63_kuttiady.jpg"
keywords: []
---

# #theft | കുറ്റ്യാടിയിൽ സ്കൂട്ടറിലെത്തിയയാൾ മൂന്ന് വയസുകാരന്റെ സ്വർണമാല കവർന്നതായി പരാതി 

> **Lead Summary:** **കുറ്റ്യാടി: **സ്കൂട്ടറിലെത്തിയയാൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ്റെ സ്വർണമാല കവർന്നതായി പരാതി.

## Article Content

**കുറ്റ്യാടി: **സ്കൂട്ടറിലെത്തിയയാൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ്റെ സ്വർണമാല കവർന്നതായി പരാതി.

കുളങ്ങരത്താഴ-ഓത്യോട്ട് റോഡിൽ വയൽ മസ്‌ജിദിന് സമീപം പൊട്ടക്കാവിൽ ഷംനാസിന്റെ കുട്ടിയുടെ കഴുത്തിൽ നിന്നാണ് ഒരു പവനുള്ള സ്വർണ മാല പൊട്ടിച്ചു കടന്നത്.

സ്കൂട്ടർ റോഡിൽ നിർത്തി വീട്ടു മുറ്റത്തേക്ക് നടന്നുചെന്നാണ് മാല പറിച്ചെടുത്തത്. മാലയുടെ കൊളുത്ത് വീട്ടുമുറ്റത്തുനിന്ന് കിട്ടിയിട്ടുണ്ട്. സ്‌കൂട്ടർ യാത്രികൻ കയറിപ്പോകുന്നത് സമീപവാസിയായ ഒരാൾ കണ്ടിരുന്നു.

മോഷ്ടാവ് പോകുന്നത് വീടുകളിലെയും കടകളിലെയും സി.സി. ടി.വിയിലും കാണുന്നുണ്ട്.

കുറ്റ്യാടി- നാദാപുരം സംസ്ഥാന പാത യിൽ ഇറങ്ങിയ ശേഷം പോക്കറ്റ് റോഡായ പൂളത്തറ റോഡിലൂടെയാണ് പോയത്. കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/190385/complaint-person-who-came-scooter-kuttiady-stole-gold-necklace-three-year-old-boy)