---
title: "#arrest | കുറ്റ്യാടിയിൽ മൂന്നുവയസ്സുകാരന്റെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ"
english_title: " #Accused #Arrested #Stealing #Three-Year-Old Boy's #GoldChain #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191125/accused-arrested-stealing-three-year-old-boys-goldchain-kuttiadi-new"
published_at: "2024-03-12T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f01ac544904_police.jpg"
keywords: []
---

# #arrest | കുറ്റ്യാടിയിൽ മൂന്നുവയസ്സുകാരന്റെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ

> **Lead Summary:** കുറ്റ്യാടി : [ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്റെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ. കൊയിലാണ്ടി പാറമ്മൽ ബഷീറിനെയാണ് താമരശ്ശേരിയിൽനിന്ന് പോലീസ് പിടികൂടിയത്.

## Article Content

കുറ്റ്യാടി : [ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്റെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ. കൊയിലാണ്ടി പാറമ്മൽ ബഷീറിനെയാണ് താമരശ്ശേരിയിൽനിന്ന് പോലീസ് പിടികൂടിയത്.

എസ്.ഐ. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മറ്റ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുളത്തരത്താഴ-ഓത്യോട്ട് റോഡിൽ പൊട്ടക്കാവിൽ ഷംനാസിന്റെ കുട്ടിയുടെ ഒരുപവൻ തൂക്കമുള്ള മാല സ്കൂട്ടറിലെത്തിയ പ്രതി കവർന്നത്.

മോഷണത്തിനുശേഷം പ്രതി കടന്നുകളയുന്നത് പരിസരവാസി കണ്ടിരുന്നു. മോഷ്ടാവ് പോകുന്നത് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിയുകയും ചെയ്തിരുന്നു. വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിനൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191125/accused-arrested-stealing-three-year-old-boys-goldchain-kuttiadi-new)