---
title: "#celebration | മിഴി 2024 ; ആലക്കാട് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും അവാർഡ് ദാനവും സംഘടിപ്പിച്ചു"
english_title: "#Mizhi2024 #Alakkad #MLP #School #organized #annual #celebration #award #ceremony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191241/mizhi2024-alakkad-mlp-school-organized-annual-celebration-award-ceremony"
published_at: "2024-03-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f08ed047979_award.jpg"
keywords: []
---

# #celebration | മിഴി 2024 ; ആലക്കാട് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും അവാർഡ് ദാനവും സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [**ആലക്കാട് എം.എൽ.പി സ്കൂളിൽ 119 ആം വാർഷികോത്സവം 'മിഴി 2024' സംഘടിപ്പിച്ചു . ഒപ്പം ചടങ്ങിൽ എൽ.എസ്.എസ് ജേതാക്കൾക്കുള്ള അടുവാട്ട് അമ്മദ് സ്മരണ സ്വർണ മെഡൽ വിതരണവും രണ്ടാം ക്ലാസ് ഡയറി പ്രകാശനവും നടന്നു. പരിപാടി കുറ്റ്യാടി താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോക്‌ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

**കുറ്റ്യാടി: [**ആലക്കാട് എം.എൽ.പി സ്കൂളിൽ 119 ആം വാർഷികോത്സവം 'മിഴി 2024' സംഘടിപ്പിച്ചു . ഒപ്പം ചടങ്ങിൽ എൽ.എസ്.എസ് ജേതാക്കൾക്കുള്ള അടുവാട്ട് അമ്മദ് സ്മരണ സ്വർണ മെഡൽ വിതരണവും രണ്ടാം ക്ലാസ് ഡയറി പ്രകാശനവും നടന്നു. പരിപാടി കുറ്റ്യാടി താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോക്‌ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു.

ഹെഡ്‌മാസ്റ്റർ എ.വി നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഒ.പി മനോജ് അധ്യക്ഷത വഹിച്ചു. അതുപോലെ വിവിധ മത്സരയിനങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം കുന്നുമ്മൽ എ ഇ ഒ കെ അബ്‌ദുൽ ഖാദർ വിതരണം ചെയ്തു.

കുന്നുമ്മൽ ബി.പി.സി പവിത്രൻ, സ്കൂൾ മാനേജർ ഫസൽ ഇ.കെ, പിടിഎ വൈസ് പ്രസിഡണ്ട് ജമീല ജമാലുദ്ദീൻ, എം.ടി മൊയ്തു മാസ്റ്റർ, സി.കെ മൊയ്തു മാസ്റ്റർ, റഷീദ് പി .കെ, തയ്യുള്ളതിൽ അമ്മദ് എന്നിവർ പങ്കെടുത്തു. ദിവ്യ കെ ദിവാകരൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191241/mizhi2024-alakkad-mlp-school-organized-annual-celebration-award-ceremony)