---
title: "#Fund | എംഎൽഎ ഫണ്ട്; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 10ലക്ഷം രൂപ കൂടി"
english_title: "#MLA #Fund #Kuttiadi #Govt #10lakhs #higher #secondary #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191426/mla-fund-kuttiadi-govt-10lakhs-higher-secondary-school"
published_at: "2024-03-13T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1a996dbd0a_mla.jpg"
keywords: []
---

# #Fund | എംഎൽഎ ഫണ്ട്; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 10ലക്ഷം രൂപ കൂടി

> **Lead Summary:** **കുറ്റ്യാടി : [**ഗവ. ഹയർസെക്കൻഡറി സ്കൂൾ ലാബ് നിർമാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ,വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഈ സാമ്പത്തിക വർഷം 50 ലക്ഷം രൂപ കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചിരുന്നു.

## Article Content

**കുറ്റ്യാടി : [**ഗവ. ഹയർസെക്കൻഡറി സ്കൂൾ ലാബ് നിർമാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ,വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഈ സാമ്പത്തിക വർഷം 50 ലക്ഷം രൂപ കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചിരുന്നു.

എന്നാൽ ലാബ് പൂർത്തീകരണത്തിനായി 10 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് സ്കൂൾ അധികൃതരും , ജനപ്രതിനിധികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം രൂപയ്ക്ക് കൂടി സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭ്യമാകുന്നത്.

ഇതോടെ കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ലാബ് നിർമ്മാണം സാധ്യമാകുമെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191426/mla-fund-kuttiadi-govt-10lakhs-higher-secondary-school)