---
title: "സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു"
english_title: "CPI leader Marutholi Kanaran passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/19190/cpi-leader-marutholi-kanaran-passes-away"
published_at: "2022-01-04T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d46b9faa947_cpim  death.jpg"
keywords: []
---

# സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു

> **Lead Summary:** **വേളം:** വേളത്തെ മുതിർന്ന സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ അമ്മ : പരേതയായ ചീരു , ഭാര്യ: ലീല , മക്കൾ : അനീഷ് (അധ്യാപകൻ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ , തിരൂരങ്ങാടി), അമൃത, പരേതനായ അജീഷ് .

## Article Content

**വേളം:** വേളത്തെ മുതിർന്ന സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ അമ്മ : പരേതയായ ചീരു , ഭാര്യ: ലീല , മക്കൾ : അനീഷ് (അധ്യാപകൻ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ , തിരൂരങ്ങാടി), അമൃത, പരേതനായ അജീഷ് .

മരുമക്കൾ: ഷാജി, ദിവ്യ  , സഹോദരങ്ങൾ: നാണു, കല്ല്യാണി, ജാനു, പരേതരായ പൊക്കൻ, കണ്ണൻ, ചോയി, മാത. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐ യിൽ ഉറച്ചു നിന്നു.

ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പി ആർ നമ്പ്യാർ, എം കുമാരൻ മാസ്റ്റർ, പി കേളപ്പൻ നായർ,ആവള നാരായണൻ എന്നിവരോടൊപ്പം പ്രവർത്തിച്ച് വേളത്തും പരിസര പ്രദേശങ്ങളിലും സി പി ഐ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ചേരാപുരം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/19190/cpi-leader-marutholi-kanaran-passes-away)