കുറ്റ്യാടി : (kuttiadinews.com) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തിയ പരിശോധനയിൽ വേളം ഗ്രാമ പഞ്ചായത്തിലെ അഞ്ച് സ്ഥാപനങ്ങൾ എ ഗ്രേ ഡ് നേടി. ചേരാപുരം ഗവ: എൽ.പി.സ്കൂൾ, വേളം വില്ലേജ് ഓഫിസ്, വേളം ഗ്രാമ പഞ്ചായത്ത് ഓഫീസ്, ചേരാപുരം ആയുർവേദ ഡിസ്പൻസറി, വേളം ഹോമിയോ ഡിസ്പൻസറി തുടങ്ങിയ സ്ഥാപനങ്ങളാണ് എ ഗ്രേഡ് നേടിയിരിക്കുന്നത്.
ജൈവ വൈവിധ്യ സംരക്ഷണം, മാലിന്യ സംസ്കരണം, ജല സംരക്ഷണം, ഊർജ ജ സംരക്ഷണം എന്നീ മേഖലകളിൽ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു കൊണ്ട് മാതൃകാപരമായി പ്രവർത്തിച്ചതിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് നയിമ കുളമുള്ളതിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു, നവകേരള മിഷൻ ആർ.പി.സി.കെ.ശശീന്ദ്രൻ,ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുപ്പി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ്, വില്ലജ് ഓഫിസർ മഹേഷ്, ജി.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ കെ.പ്രകാശൻ, ഹെഡ് ക്ലാർക്ക് ജിതേഷ്, എച്ച്.ഐ. നിഖിൽ കുമാർ എന്നിവർ പങ്കെടുത്തു.
#Velam #GramaPanchayath #distributed #green #establishment #certificates