---
title: "#Kuttiyadi | കുറ്റ്യാടിയെ അറിയുക എന്ന സന്ദേശവുമായി : കുട്ടികളുടെ പഠനയാത്ര "
english_title: " #message #getting #know #Kuttiyadi #Children's #learning #journey "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192389/message-getting-know-kuttiyadi-childrens-learning-journey"
published_at: "2024-03-17T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6ad9b04cdf_childrens_camp.jpg"
keywords: []
---

# #Kuttiyadi | കുറ്റ്യാടിയെ അറിയുക എന്ന സന്ദേശവുമായി : കുട്ടികളുടെ പഠനയാത്ര 

> **Lead Summary:** കുറ്റ്യാടി: ****കുറ്റ്യാടി പഞ്ചായത്തി ന്റെ ചരിത്രംകണ്ടറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ് 'കുറ്റ്യാടിയെ അറിയുക' എന്ന സന്ദേശവുമായി കുട്ടികൾക്ക് പഠനയാത്ര ഒരുക്കിയത്.

## Article Content

കുറ്റ്യാടി: ****കുറ്റ്യാടി പഞ്ചായത്തി ന്റെ ചരിത്രംകണ്ടറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ് 'കുറ്റ്യാടിയെ അറിയുക' എന്ന സന്ദേശവുമായി കുട്ടികൾക്ക് പഠനയാത്ര ഒരുക്കിയത്.

പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, രജിസ്റ്റർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഗ്രാമ ന്യായാലയ്, വളയന്നൂർചിറ, കുറ്റ്യാടിപ്പുഴ, പഴശ്ശിരാജാവിൻ്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സബിനാ മോഹൻ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ടി. കെ. മോഹൻദാസ്. പഞ്ചായത്തംഗം സി.കെ. സുമിത്ര, വിദ്യാഭ്യാസ സമിതി കൺവീനർ സജിത്ത് ഏരത്ത്, ഇ. അഷ്റഫ്, ഒ. ബാബു, എൻ. കെ. സുബൈർ, എസ്.എസ്. അമൽ കൃഷ്ണ. പി.കെ.എം. സുബൈർ, റഹ്മത്ത്, ബിജിന സുധി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192389/message-getting-know-kuttiyadi-childrens-learning-journey)