---
title: "#welcome | കുറ്റ്യാടിയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണം"
english_title: "#Enthusiastic #reception #NDA #candidate #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192465/enthusiastic-reception-nda-candidate-kuttiadi"
published_at: "2024-03-17T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f70a4305641_praful.jpg"
keywords: []
---

# #welcome | കുറ്റ്യാടിയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണം

> **Lead Summary:** **കുറ്റ്യാടി : [ **കുറ്റ്യാടിയുടെ മണ്ണിൽ ബലിദാനികളായ എം പി കുമാരൻ, ബാബു, അനുപ് കുമാർ നിട്ടൂർ എന്നിവരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ പര്യടനത്തിന് തുടക്കം കുറിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് കുറ്റ്യാടിയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

## Article Content

**കുറ്റ്യാടി : [ **കുറ്റ്യാടിയുടെ മണ്ണിൽ ബലിദാനികളായ എം പി കുമാരൻ, ബാബു, അനുപ് കുമാർ നിട്ടൂർ എന്നിവരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ പര്യടനത്തിന് തുടക്കം കുറിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് കുറ്റ്യാടിയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

സാമുദായിക നേതാക്കൾ, അവാർഡ് ജേതാക്കൾ 'ആയഞ്ചേരി അമ്യതാനന്ദമയി മഠം എന്നിവിടങ്ങളിൽ പര്യടന ശേഷം നരിപ്പറ്റ റോഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കക്കട്ട് , മൊകേരി ടൗണുകളിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി കുറ്റ്യാടി ടൗൺ സമാപിച്ചു.

സ്ഥാനാർത്ഥി പര്യടനത്തിന്,രാമദാസ് മണലേരി, പി പി മുരളി , എം പി രാജൻ, ഒ.പി മഹേഷ് കെ കെ രജീഷ്, കെ.ദിലിപ് ,ടി കെ രാജൻ ടി കെ പ്രഭാകരൻ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192465/enthusiastic-reception-nda-candidate-kuttiadi)