---
title: "#ShafiParambil | കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങി ഷാഫി പറമ്പിൽ"
english_title: "#ShafiParambil #Seeks #Blessings #Congress #MuslimLeague #Leaders"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/192617/shafiparambil-seeks-blessings-congress-muslimleague-leaders"
published_at: "2024-03-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7f6468bbc4_shafi_valayam_copy.jpg"
keywords: []
---

# #ShafiParambil | കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങി ഷാഫി പറമ്പിൽ

> **Lead Summary:** കുറ്റ്യാടി:(**kuttiadinews .in**) വേളം പഞ്ചായത്തിലെ പഴയകാല കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങി യു.ഡി.എ ഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

## Article Content

കുറ്റ്യാടി:(**kuttiadinews .in**) വേളം പഞ്ചായത്തിലെ പഴയകാല കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങി യു.ഡി.എ ഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കോൺഗ്രസ് നേതാവ് ഡോ ആർ.ബി.അടിയോടി, മുസ്ലീംലീഗ് നേതാവ് മുന്നൂൽ മമ്മു ഹാജി. ഇരുപത് വർഷമായി അസുഖ ബാധിതനായി വിട്ടിൽ കഴിയുന്ന വേളം മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.സി.വിനോദൻ,

കൊല ചെയ്യപ്പെട്ട പുത്തലത്ത് നസറുദ്ദീന്റെ കുടുംബാംഗങ്ങൾ എന്നിവരെയാണ് ഷാഫി പറമ്പിൽ സന്ദർശിച്ചത്. ശ്രീജേഷ് ഊരത്ത്. കെ.സി.മുജീബ് റഹ്മാൻ, മഠത്തിൽ ശ്രീധരൻ. കെ.സി.ബാബു. മുഹമ്മദ് ഫൈസൽ, എ.കെ.സുജിത്ത്, കെ.സി.വിനോദൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/192617/shafiparambil-seeks-blessings-congress-muslimleague-leaders)