തോണി മറിഞ്ഞ് മരുതോങ്കര സ്വദേശി യുവാവ് മരിച്ചു ; മൂന്നു പേർ ഒഴുക്കിൽപെട്ടു

തോണി മറിഞ്ഞ് മരുതോങ്കര സ്വദേശി യുവാവ് മരിച്ചു ; മൂന്നു പേർ ഒഴുക്കിൽപെട്ടു
Sep 23, 2021 01:53 PM | By Truevision Admin

കുറ്റ്യാടി : പേരാമ്പ്രക്കടുത്ത് മുതുകാട് റിസർവോയിൽ തോണി മറിഞ്ഞ് മൂന്നു പേർ ഒഴുക്കിൽപെട്ടു.ഒരാൾ മരണപ്പെട്ടു. മരുതോങ്കര പാറച്ചാലിൽ പ്രകാശൻ്റെ മകൻ അഭിജിത്ത് (22) ആണ് മരണപ്പെട്ടത്. മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇന്നു വൈകിട്ട് മൂന്നുമണിയോടെ റിസർവോയറിൽ തോണിയിൽ നിന്നും വീണാണ് മരണം സംഭവിച്ചത്.

കോവിഡ് ദുരിതങ്ങള്‍ക്കിടയിൽ വന്ന ദുരന്തവാർത്ത കേട്ട് വിറങ്ങലിച്ചുനിൽക്കുകയാണ് മരുതോങ്കര ഗ്രാമം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബം വളരെ കഷ്ടപ്പെട്ട് ഈ അടുത്താണ് വീട് നിർമ്മിച്ചത്. വെൽഡിങ് പണിക്കാരനായ അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അഭിജിത്തിന്റെ കുടുംബം.

ചെറുപ്രായത്തിൽ തന്നെ അഭിജിത്ത് കൂലിപ്പണിക്ക് പോയി കുടുംബത്തിന് അത്താണിയായിരുന്നു റീജിയാണ് അമ്മ സഹോദരൻ അജിത്ത്. സുഹൃത്തുക്കളായ ആറംഗ സംഘത്തോടൊപ്പം മീൻപിടിക്കാൻ ഡാമിലെത്തിയതായിരുന്നു അഭിജിത്ത്. സമീപത്തു കണ്ട ചെറുതോണി എടുത്ത് അഭിജിത്ത് മറ്റൊരു സുഹൃത്തും കൂടി റിസർവോയറിലേക്ക് മീൻപിടിക്കാൻ പോവുകയും കുറച്ചു ദൂരം മുന്നോട്ട് എത്തിയപ്പോൾ അഭിജിത്തിന് പെട്ടെന്ന് അപസ്മാരം വരികയും തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.

ഇതുകണ്ട് കരയ്ക്ക് നിന്നവർ ബഹളമുണ്ടാക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. പെരുവണ്ണാമുഴി പോലീസും പേരാമ്പ്ര അഗ്നിശമനസേനയും നാട്ടുകാരും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വളരെ ആഴമേറിയ സ്ഥലമായിരുന്നതിനാല്‍ തിരച്ചിൽ ബുദ്ധിമുട്ടായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും യാതൊരു മുൻകരുതലും ഇല്ലാതെ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തുകയാണ് പലപ്പോഴും യുവാക്കൾ അടക്കമുള്ളവർ ചെയ്യുന്നത്.

Maruthongara youth dies after boat capsizes; Three people were swept away

Next TV

Related Stories
നൊട്ടിക്കണ്ടിയിൽ ജിഷ അന്തരിച്ചു

Sep 23, 2022 09:30 AM

നൊട്ടിക്കണ്ടിയിൽ ജിഷ അന്തരിച്ചു

നൊട്ടിക്കണ്ടിയിൽ ജിഷ അന്തരിച്ചു...

Read More >>
ചക്കോലക്കണ്ടിയിൽ ഇന്ദിര അന്തരിച്ചു

Sep 22, 2022 03:13 PM

ചക്കോലക്കണ്ടിയിൽ ഇന്ദിര അന്തരിച്ചു

ചക്കോലക്കണ്ടിയിൽ ഇന്ദിര...

Read More >>
റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു

Sep 20, 2022 11:29 PM

റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു

റിട്ട. അധ്യാപിക അമ്പലക്കുളങ്ങര ആലോളത്തിൽ ശ്രീമതി അന്തരിച്ചു...

Read More >>
ആയുർവേദ കൺസൽട്ടന്റായ ഡോക്ടർ ജീവൻ അന്തരിച്ചു

Sep 19, 2022 04:11 PM

ആയുർവേദ കൺസൽട്ടന്റായ ഡോക്ടർ ജീവൻ അന്തരിച്ചു

ആയുർവേദ കൺസൽട്ടന്റായ ഡോക്ടർ ജീവൻ അന്തരിച്ചു...

Read More >>
വട്ടോളിയിലെ എരവുകാട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു

Sep 18, 2022 06:25 PM

വട്ടോളിയിലെ എരവുകാട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു

വട്ടോളിയിലെ എരവുകാട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു...

Read More >>
പഴയ കാല സജീവ കോൺഗ്രസ്സ് പ്രവർത്തകൻ അന്തരിച്ചു

Sep 17, 2022 09:23 PM

പഴയ കാല സജീവ കോൺഗ്രസ്സ് പ്രവർത്തകൻ അന്തരിച്ചു

പഴയ കാല സജീവ കോൺഗ്രസ്സ് പ്രവർത്തകൻ...

Read More >>
Top Stories