---
title: " #Shailajateacher| ടീച്ചറെ അറിയാത്ത ആരാ ഉള്ളത് ? ശൈലജ ടീച്ചറെ അറിയാമോയെന്ന ചോദ്യത്തിന് സായൂജിൻ്റെ മറുപടി"
english_title: "#Who #does #not know #teacher #Sayooj's #answer #question #whether #knows #Shailaja #teacher"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193182/who-does-not-know-teacher-sayoojs-answer-question-whether-knows-shailaja-teacher"
published_at: "2024-03-20T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faed98cb349_shailaja.jpg"
keywords: []
---

#  #Shailajateacher| ടീച്ചറെ അറിയാത്ത ആരാ ഉള്ളത് ? ശൈലജ ടീച്ചറെ അറിയാമോയെന്ന ചോദ്യത്തിന് സായൂജിൻ്റെ മറുപടി

> **Lead Summary:** **കക്കട്ടിൽ: [** കിടന്ന കിടപ്പിൽ നിന്ന് അവൻ രോഗത്തോട് പൊരുതി ജീവിക്കുകയാണ്, വർഷങ്ങളായി കിടപ്പിലായ ആ കുട്ടിയെതേടി പഴയ ആരോഗ്യ മന്ത്രിയെത്തി, മോന് സുഖോണ്ടോ ? രാവിലെ ചായ കുടിച്ചോ അമ്മയുടെ വാത്സല്യത്തോടെ ശൈലജ ടീച്ചർ ചോദിച്ചു.

## Article Content

**കക്കട്ടിൽ: [** കിടന്ന കിടപ്പിൽ നിന്ന് അവൻ രോഗത്തോട് പൊരുതി ജീവിക്കുകയാണ്, വർഷങ്ങളായി കിടപ്പിലായ ആ കുട്ടിയെതേടി പഴയ ആരോഗ്യ മന്ത്രിയെത്തി, മോന് സുഖോണ്ടോ ? രാവിലെ ചായ കുടിച്ചോ അമ്മയുടെ വാത്സല്യത്തോടെ ശൈലജ ടീച്ചർ ചോദിച്ചു.

ഇതിനിടയിൽ ഒപ്പം ഉണ്ടായിരുന്ന ഒരാൾ സായൂജിനോട് ചോദിച്ചു, അറിയാമോ?ടീച്ചറെ അറിയാത്ത ആരാ ഉള്ളത് ? പേശികൾ വലിയുന്ന വേദനയിലും പാട്പെട്ട് പറഞ്ഞ അവൻ്റെ മറുപടി വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ യുടെ ജനഹൃദയങ്ങളിലെ സ്ഥാനമാണ് അടയാളപ്പെടുത്തുന്നത്.

പൊതു പ്രവർത്തനത്തിലും ജനപ്രതിനിധിയായും ടീച്ചറുടെ ഹൃദയസ്പർശം എത്രമേലുണ്ട്. എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ കക്കട്ടിലിനടുത്തെ അമ്പലകുളങ്ങരയിലെ സായൂജിനെ ഇന്ന് രാവിലെയാണ് വീട്ടിലെത്തി സന്ദർശിച്ചത്.

സെറിബ്രൽ പൾസി ബാധിച്ച സായൂജ് ജീവിതത്തോട് പൊരുതികൊണ്ടിരിക്കുകയാണ്.ആ പോരാട്ടത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് ടീച്ചർ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193182/who-does-not-know-teacher-sayoojs-answer-question-whether-knows-shailaja-teacher)