---
title: "#Festival | വടയം സൗത്ത് എൽപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "#Study #Festival #Organized #Vadayam #SouthLPSchool"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193191/study-festival-organized-vadayam-southlpschool"
published_at: "2024-03-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faefe566b42_vadayam_school.jpg"
keywords: []
---

# #Festival | വടയം സൗത്ത് എൽപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി :(**kuttiadinews.in) **പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കുട്ടികൾ ആർജിച്ചെടുത്ത കഴിവുകൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വടയം സൗത്ത് എൽപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാടി :(**kuttiadinews.in) **പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കുട്ടികൾ ആർജിച്ചെടുത്ത കഴിവുകൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വടയം സൗത്ത് എൽപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

പിടിഐ വൈസ് പ്രസിഡണ്ട് ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ ജുഗ്നു തെക്കയിൽ ഉദ്ഘാടനം ചെയ്തു . സ്കൂൾ എച്ച് എം തങ്കമണി ടീച്ചർ സ്വാഗതം ആശംസിച്ചു.

സ്കൂൾ മാനേജർ കുഞ്ഞി കേളു നമ്പ്യാർ , എസ് എസ് ജി അംഗങ്ങളായ സി കെ കുമാരൻ ചെരിച്ചിൽ മൊയ്തീൻ മുൻ ഹെഡ്മിസ്ട്രസ് സുജാത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പരിപാടിക്ക് സ്കൂൾ അധ്യാപകൻ അഭിരാജ് നന്ദി അറിയിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും കഴിവുകളും സ്റ്റേജിൽ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193191/study-festival-organized-vadayam-southlpschool)