---
title: "#worldrecords |ഒന്നല്ല , രണ്ടല്ല , മൂന്നു ലോക റെക്കോർഡുകളാണ് ഈ മൂന്നു വയസ്സുകാരന് "
english_title: "#three #year #old #holds #not #one #not #two #but #three #worldrecords  "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/193204/three-year-old-holds-not-one-not-two-but-three-worldrecords"
published_at: "2024-03-20T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fafac163976_world_record.jpg"
keywords: []
---

# #worldrecords |ഒന്നല്ല , രണ്ടല്ല , മൂന്നു ലോക റെക്കോർഡുകളാണ് ഈ മൂന്നു വയസ്സുകാരന് 

> **Lead Summary:**  കുറ്റ്യാടി:(**kuttiadinews.in**) മൂന്ന് വയസ്സിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.

## Article Content

 കുറ്റ്യാടി:(**kuttiadinews.in**) മൂന്ന് വയസ്സിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.

15മിനിറ്റിനുള്ളിൽ 500ൽപരം വ്യത്യസ്ഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ട് അത്ഭുതങ്ങൾ സൃഷ്‌ടിച്ചിരിക്കുകയാണ് ഈ കൊച്ചു മകൻ. ഷാരോൺ കെ രാജീവിൻ്റെയും വർഷയുടേയും മകനാണ്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് , വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ,കലാംസ് വേൾഡ് റെക്കോർഡ്‌സ് എന്നീ മൂന്ന് റെക്കാർഡുകളാണ് ഈ കൊച്ചുമിടുക്കൻ കരസ്ഥമാക്കിയത്.

ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് നൽകി. വാർഡ് പ്രസിഡൻ്റ് ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് നിർവ്വാഹക സമിതിയംഗം സി എച്ച് മൊയ്തു ഷാളണിയിച്ചു. വാർഡ് മെമ്പർ എ ടി ഗീത,തെക്കാൾ നൗഷാദ്, പി പി ദിനേശൻ, പറമ്പത്ത് കുഞ്ഞിരാമൻ നായർ, അവുക്കൻ ചാലിൽ അമ്മത്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/193204/three-year-old-holds-not-one-not-two-but-three-worldrecords)