---
title: " #Festival|അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രോത്സവത്തിന് തുടക്കമായി "
english_title: "#Ambalakulangara #SreeParvathiParameshwara #Temple #Festival #Begins "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194589/ambalakulangara-sreeparvathiparameshwara-temple-festival-begins"
published_at: "2024-03-26T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602adb079482_festival.jpg"
keywords: []
---

#  #Festival|അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രോത്സവത്തിന് തുടക്കമായി 

> **Lead Summary:** കക്കട്ടിൽ: (**kuttiadinews.in)**ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിലെ ഭാഗവത സ്‌പതാഹ യഞ്ജത്തിനും പുനഃപ്രതിഷ്ടാ വാർഷികാഘോഷത്തിനും കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി.

## Article Content

കക്കട്ടിൽ: (**kuttiadinews.in)**ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന അമ്പലക്കുളങ്ങര ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിലെ ഭാഗവത സ്‌പതാഹ യഞ്ജത്തിനും പുനഃപ്രതിഷ്ടാ വാർഷികാഘോഷത്തിനും കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി.

കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കക്കട്ട് ടൗൺ വഴി ഘോഷയാത്ര വൈകീട്ട് ക്ഷേത്രത്തിൽ എത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കുനിയിൽ അനന്തൻ, മധു വളയം എം.ടി രവീന്ദ്രൻ, എടത്തിൽ ദാമോദരൻ, തേൻമാവുള്ളതിൽ കുമാരൻ.

ബാലകൃഷ്ണണൻ. ടി. സുരേന്ദ്രൻ. സുരേഷ് ആലോള്ളതിൽ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി പന്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. ബഹ്മശ്രീ വടശ്ശേരി പെരികമന ജയ കൃഷ്‌ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. എപ്രിൽ 2 ന് പുനപ്രതിഷ്ഠാ വാർഷിക ദിനത്തിൽ ഭഗവതിക്ക് പൊങ്കാല സമർപ്പണവും നടക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194589/ambalakulangara-sreeparvathiparameshwara-temple-festival-begins)