---
title: "#Highway| ഒൻപത് മീറ്ററായി ; കക്കട്ടിൽ - കുറ്റ്യാടി സംസ്ഥാന പാത ബി എം ബി സി നിലവാരത്തിൽ"
english_title: "#Nine #meters #Kakkatil #Kuttiadi #State #Highway #under #BMBC #standard"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/194896/nine-meters-kakkatil-kuttiadi-state-highway-under-bmbc-standard"
published_at: "2024-03-27T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660425784ba10_highway.jpg"
keywords: []
---

# #Highway| ഒൻപത് മീറ്ററായി ; കക്കട്ടിൽ - കുറ്റ്യാടി സംസ്ഥാന പാത ബി എം ബി സി നിലവാരത്തിൽ

> **Lead Summary:** കുറ്റ്യാടി: **[**സംസ്ഥാന പാത -കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ പ്രധാന സ്ഥലങ്ങളിൽ ബി എം ബി സി വീതി 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചു. കക്കട്ടിൽ മുതൽ കുറ്റ്യാടി വരെയുള്ള സംസ്ഥാനപാതയ്ക്ക് 5.50 കോടി രൂപ ഉപരിതല പുനരുദ്ധാരണത്തിനായി (ബിസി ഓവർലേ )സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

## Article Content

കുറ്റ്യാടി: **[**സംസ്ഥാന പാത -കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ പ്രധാന സ്ഥലങ്ങളിൽ ബി എം ബി സി വീതി 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചു. കക്കട്ടിൽ മുതൽ കുറ്റ്യാടി വരെയുള്ള സംസ്ഥാനപാതയ്ക്ക് 5.50 കോടി രൂപ ഉപരിതല പുനരുദ്ധാരണത്തിനായി (ബിസി ഓവർലേ )സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി, ടെണ്ടർ നടപടികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുകയും , തുക അനുവദിച്ച അതേ സാമ്പത്തിക വർഷം തന്നെ പ്രവർത്തി പൂർത്തീകരിക്കാൻ പോവുകയുമാണ്. സമാന്തരമായി രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടപ്പിലാക്കിയത്.

ഈ പ്രവർത്തിയോടൊപ്പം കക്കട്ടിൽ ടൗൺ ,മൊകേരി ടൗൺ, കുറ്റ്യാടി ടൗൺ എന്നിവിടങ്ങളിൽ റോഡിൻറെ വീതി ബി എം ബി സി ചെയ്ത് , 9 മീറ്റർ വരെയായി വർദ്ധിപ്പിച്ച്, യാത്രക്കാർക്കും , വാഹന ഗതാഗതത്തിനും വലിയ സൗകര്യവും ഒരുക്കിയിരിക്കുകയാണ്.

കൂടാതെ കക്കട്ടിൽ ടൗണിൽ ജലവിതരണത്തിനായി കുഴിച്ച കുഴികൾ കാരണം നേരിട്ട പ്രയാസം പരിഹരിക്കുകയും ചെയ്തു. ഇനി സുന്ദരമായ സംസ്ഥാനപാതയിലൂടെ കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ സഞ്ചരിക്കാം. വികസന പദ്ധതികൾ സമയബന്ധിതമായി പ്രാവർത്തികമാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/194896/nine-meters-kakkatil-kuttiadi-state-highway-under-bmbc-standard)