---
title: "#drowned | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "#medical #student #drowned #taking #bath in Kuttiadi #river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195408/medical-student-drowned-taking-bath-in-kuttiadi-river"
published_at: "2024-03-29T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606be3cbc20b_drowned.jpg"
keywords: []
---

# #drowned | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി കൗഷിക് ദേവാണ് മരിച്ചത്. കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് . ഇന്ന് വൈകുന്നേരം 5 .30 ഓടെയായിരുന്നു അപകടം.

## Article Content

**കുറ്റ്യാടി:[ **കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി കൗഷിക് ദേവാണ് മരിച്ചത്. കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് . ഇന്ന് വൈകുന്നേരം 5 .30 ഓടെയായിരുന്നു അപകടം.

മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. കൗഷിക് കാൽ തെന്നി വെള്ളത്തിൽ വീണു. നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195408/medical-student-drowned-taking-bath-in-kuttiadi-river)