---
title: "#ShafiParambil |കുറ്റ്യാടിയെ പ്രകമ്പനം കൊളളിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ"
english_title: "#Candidate #tour #ShafiParambil #road #show #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195431/candidate-tour-shafiparambil-road-show-kuttiadi-new-update-"
published_at: "2024-03-29T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606cd9a3ea23_shafi_1.jpg"
keywords: []
---

# #ShafiParambil |കുറ്റ്യാടിയെ പ്രകമ്പനം കൊളളിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ

> **Lead Summary:** **കുറ്റ്യാടി:[ **കുറ്റ്യാടി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. നഗരമധ്യത്തിൽ കുടുങ്ങിയ ബസിനു മുകളിൽ പോലും നിലയുറപ്പിച്ചാണ് നാട്ടുകാർ റോഡ് ഷോ വീക്ഷിച്ചത്.

## Article Content

**കുറ്റ്യാടി:[ **കുറ്റ്യാടി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. നഗരമധ്യത്തിൽ കുടുങ്ങിയ ബസിനു മുകളിൽ പോലും നിലയുറപ്പിച്ചാണ് നാട്ടുകാർ റോഡ് ഷോ വീക്ഷിച്ചത്.

ഇതിനൊക്കെയുള്ള നന്ദി, വാക്കുകളിൽ ഒതുങ്ങില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഞാൻ ചിത്രങ്ങൾ മോർഫ് ചെയ്തു എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്.

ഞങ്ങൾ മോർഫ് ചെയ്യുന്ന ആളുകളല്ല. ആരെയും ആക്ഷേപിക്കുന്നവരും അല്ല. എന്നാൽ കേസ് കൊടുത്ത് നിശബ്ദമാക്കിക്കളയാം വിചാരിക്കണ്ട. ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം കൃത്യമായി തന്നെ ചോദിച്ചിരിക്കുമെന്നും നിറഞ്ഞ കൈയടിക്കിടെ ഷാഫി പറമ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195431/candidate-tour-shafiparambil-road-show-kuttiadi-new-update-)