---
title: "#inaugurated| കേരള സ്റ്റേറ്റ് ഫോറെസ്റ്റ് വാച്ചേഴ്‌സ് &എംപ്ലോയീസ് യൂണിയൻ കുറ്റ്യാടി റേഞ്ച് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു "
english_title: "#Kerala #State #Forest #Watchers #Employees #Union #inaugurated #Kuttyadi #Range #Unit #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/195533/kerala-state-forest-watchers-employees-union-inaugurated-kuttyadi-range-unit-convention"
published_at: "2024-03-30T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607a230e7c72_ingratuation.jpg"
keywords: []
---

# #inaugurated| കേരള സ്റ്റേറ്റ് ഫോറെസ്റ്റ് വാച്ചേഴ്‌സ് &എംപ്ലോയീസ് യൂണിയൻ കുറ്റ്യാടി റേഞ്ച് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** കുറ്റ്യാടി: (**truevisionnews.com**)കേരള സ്റ്റേറ്റ് ഫോറെസ്റ്റ് വാച്ചേഴ്‌സ് &എംപ്ലോയീസ് യൂണിയൻ കുറ്റ്യാടി റേഞ്ച് യൂണിറ്റ് കൺവെൻഷൻ സിഐടിയുജില്ലാകമ്മിറ്റി അംഗം ഷിജു ഉദ്ഘാടനം ചെയ്തു .

## Article Content

കുറ്റ്യാടി: (**truevisionnews.com**)കേരള സ്റ്റേറ്റ് ഫോറെസ്റ്റ് വാച്ചേഴ്‌സ് &എംപ്ലോയീസ് യൂണിയൻ കുറ്റ്യാടി റേഞ്ച് യൂണിറ്റ് കൺവെൻഷൻ സിഐടിയുജില്ലാകമ്മിറ്റി അംഗം ഷിജു ഉദ്ഘാടനം ചെയ്തു .

മരുതോങ്കര ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ്‌ എസി സുരേന്ദ്രൻ അധ്യഷത വഹിച്ചു . സുധീഷ് ജാനകിക്കാട് സ്വാഗതവും വിജയൻ കരിങ്ങാട് നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി ഇപി ദിനേശൻ, വർഗീസ് എന്നിവർ സംസാരിച്ചു. മനുഷ്യ -വന്യജീവി സംഘർഷം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുക.

ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക. ചെയ്യുന്ന തൊഴിൽ ദിനത്തിന് ആനുപാതികമായി വേതനം കൃത്യസമയത്ത് നൽകുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷനിലുന്നയിച്ചു.

ഭാരവാഹികൾ പ്രസിഡണ്ട് : ബിജു . വൈ: പ്രസിഡന്റ്‌ ഫൈസൽ. സിക്രട്ടറി സുധീഷ് ജാനകിക്കാട് . ജോ: സെക്രട്ടറി നിധിൻ . ട്രഷറർ വിജയൻ എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/195533/kerala-state-forest-watchers-employees-union-inaugurated-kuttyadi-range-unit-convention)