---
title: "#playground | ജനകീയ കൂട്ടായ്മയിൽ ശാന്തി നഗറിൽ കളിസ്ഥലം ഒരുങ്ങുന്നു"
english_title: "#playground #being #prepared #ShantiNagar #public #association"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196087/playground-being-prepared-shantinagar-public-association"
published_at: "2024-04-01T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ac683c9f55_play.jpg"
keywords: []
---

# #playground | ജനകീയ കൂട്ടായ്മയിൽ ശാന്തി നഗറിൽ കളിസ്ഥലം ഒരുങ്ങുന്നു

> **Lead Summary:** **വേളം: **വേളം പഞ്ചായത്തിലെ ശാന്തിനഗർ വർഡിൽ ജനകീയ കൂട്ടായ്മയിൽ കളിസ്ഥലം ഒരുങ്ങുന്നു. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ സ്ഥലത്തെ വൈദ്യുതത്തൂണും ലൈനും മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.

## Article Content

**വേളം: **വേളം പഞ്ചായത്തിലെ ശാന്തിനഗർ വർഡിൽ ജനകീയ കൂട്ടായ്മയിൽ കളിസ്ഥലം ഒരുങ്ങുന്നു. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ സ്ഥലത്തെ വൈദ്യുതത്തൂണും ലൈനും മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.

സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെ പഞ്ചായത്തിൻറെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. അധികൃതരാണ് ജോലികൾ പൂർ ത്തിയാക്കിയത്.

പഞ്ചായത്ത് വകയായി അഞ്ചുലക്ഷം രൂപയും പ്രദേശവാസികളായ പ്രവാ സിസഹോദരങ്ങളും നാട്ടുകാരും ചേർന്ന് സ്വരൂപിച്ച 12.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്വകാര്യ വ്യക്തിയിൽനിന്ന് ഭൂമി വാങ്ങി കളിസ്ഥലം നിർമിക്കുന്നത്.

ശാന്തിനഗർ പ്രദേശത്തെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്ന് വാർഡംഗം എം.സി. മൊയ്തു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196087/playground-being-prepared-shantinagar-public-association)