---
title: "#festival| നിട്ടൂർ മഹാദേവ ക്ഷേത്ര ആറാട്ടുത്സവം  പ്രതിഷ്ഠാദിനമായ ഏഴിന് കൊടിയേറും"
english_title: "#Nittoor #Mahadevatemple #flagged #festival "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196483/nittoor-mahadeva-temple-will-be-flagged-off-on-the-day-of-dedication"
published_at: "2024-04-03T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d1625ac5f5_temble.jpg"
keywords: []
---

# #festival| നിട്ടൂർ മഹാദേവ ക്ഷേത്ര ആറാട്ടുത്സവം  പ്രതിഷ്ഠാദിനമായ ഏഴിന് കൊടിയേറും

> **Lead Summary:** കുറ്റ്യാടി:** (kuttiadinews.in**)നിട്ടൂർ മഹാദേവ ക്ഷേത്രം ആറാട്ടുത്സവത്തിന് പ്രതിഷ്ഠാദിനമായ ഏഴിന് കൊടിയേറും.

## Article Content

കുറ്റ്യാടി:** (kuttiadinews.in**)നിട്ടൂർ മഹാദേവ ക്ഷേത്രം ആറാട്ടുത്സവത്തിന് പ്രതിഷ്ഠാദിനമായ ഏഴിന് കൊടിയേറും.

തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. 6-ന് ശനിയാഴ്ച വൈകീട്ട് കലവറ നിറയ്ക്കൽ. 8-ന് വൈ കീട്ട് 6.30-ന് കാവ്യാ ദാമോദരനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8-ന് സ്റ്റേജ്ഷോ, ജാനു തമാശകൾ.

ഒമ്പതിന് വൈകീട്ട് കലാമണ്ഡലം ശിവദാസ് മാരാരും സംഘവും അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക, രാത്രി 7.30-ന് പ്രാദേശിക കലാകാര ന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.

10-ന് ബുധനാഴ്ച വൈകി ട്ട് 6.30-ന് കടമേരി ഉണ്ണികൃഷ്ണ മാരാർ, ഹരീഷ് മാരാർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, രാത്രി 8-ന് സുധീർ കടലുണ്ടി നയിക്കുന്ന സുര്യ ഓർക്കസ്‌ ട കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാന മേള. 11 ന് രാത്രി 8 മണിക്ക് പള്ളി വേട്ട, പാണ്ടി മേളം, ഇരട്ട തിടമ്പ് നൃത്തം. 12 ന് ആറാട്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196483/nittoor-mahadeva-temple-will-be-flagged-off-on-the-day-of-dedication)