---
title: "#Irrigation |പറവകൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു"
english_title: "#Irrigation #scheme #birds #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196567/irrigation-scheme-birds-started"
published_at: "2024-04-03T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d713b55bb8_water.jpg"
keywords: []
---

# #Irrigation |പറവകൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു

> **Lead Summary:**  നരിപ്പറ്റ: **(kuttiadinewsnews.in**)ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ പറവകൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു. വിദ്യാർഥികളുടെ വീടുകളിൽ വേനൽ കാലത്ത് കുടിവെള്ളത്തിന് വലയുന്ന പറവകൾക്ക് തണ്ണീർകുടം സ്ഥാപിക്കുന്നതാണ് പദ്ധതി.

## Article Content

 നരിപ്പറ്റ: **(kuttiadinewsnews.in**)ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ പറവകൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു. വിദ്യാർഥികളുടെ വീടുകളിൽ വേനൽ കാലത്ത് കുടിവെള്ളത്തിന് വലയുന്ന പറവകൾക്ക് തണ്ണീർകുടം സ്ഥാപിക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ ഉദ്‌ഘാടനം പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോണിന്റെ വീട്ടിൽ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. അധ്യാപകരായ കെ റസിയ, സബീന, എം.കെ നൗഷീന, അർഷിന, സൂര്യ, സനിഷ്‌ണ, സവിനയ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196567/irrigation-scheme-birds-started)