---
title: "#fire | തൊട്ടിൽപ്പാലം ചാപ്പൻ തോട്ടത്തിൽ തീപിടുത്തം "
english_title: "#Fire #broke #out #Thotilpalam #Chapanthottam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196703/fire-broke-out-thotilpalam-chapanthottam"
published_at: "2024-04-04T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e56494bf31_kavilumpara.jpg"
keywords: []
---

# #fire | തൊട്ടിൽപ്പാലം ചാപ്പൻ തോട്ടത്തിൽ തീപിടുത്തം 

> **Lead Summary:** **തൊട്ടിൽപ്പാലം : **കാവിലുംപാറ പഞ്ചായത്തിലെ ചാപ്പൻ തോട്ടത്തിൽ വൻ തീപിടിത്തം. വനമേഖലയോട് ചേർന്ന 40 സെൻ്റോളം സ്വകാര്യഭൂമിയിലാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ തീ പിടിത്തമുണ്ടായത്.

## Article Content

**തൊട്ടിൽപ്പാലം : **കാവിലുംപാറ പഞ്ചായത്തിലെ ചാപ്പൻ തോട്ടത്തിൽ വൻ തീപിടിത്തം. വനമേഖലയോട് ചേർന്ന 40 സെൻ്റോളം സ്വകാര്യഭൂമിയിലാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ തീ പിടിത്തമുണ്ടായത്.

നാട്ടുകാർ ഉടൻ തീ കെടുത്തിയതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി. തീപിടിത്തത്തെ തുടർന്ന് പ്രദേശത്തെ പത്തോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ള പൈപ്പുകൾ കത്തി നശിച്ചു.

സമീപത്തെ പൂളപ്പാറ മലയിലെ നീരുറവയിൽ നിന്നാണ് വീടുകളിലേക്ക് കുടി വെള്ളമെത്തിച്ചിരുന്നത്. പൈപ്പുകൾ കത്തിനശിച്ചതോടെ ഇവരുടെ കുടിവെള്ളം മുട്ടി.

വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. രാത്രിയിൽ മദ്യപാനസംഘങ്ങൾ ഈ ഭാഗത്ത് സജീവമാണെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196703/fire-broke-out-thotilpalam-chapanthottam)