---
title: "#shafiparambil | പെൺകരുത്തിൻ്റെ അകമ്പടിയോടെ ഷാഫി പറമ്പിൽ പത്രിക സമർപ്പിച്ചു "
english_title: "#Accompanied #female #power #Shafi #submitted #paper"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196726/accompanied-female-power-shafi-submitted-paper"
published_at: "2024-04-04T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e69e95b83d_shafi.jpg"
keywords: []
---

# #shafiparambil | പെൺകരുത്തിൻ്റെ അകമ്പടിയോടെ ഷാഫി പറമ്പിൽ പത്രിക സമർപ്പിച്ചു 

> **Lead Summary:** **വടകര: **ആവേശം അലതല്ലിയ മഹിളാ റാലിയുടെ അകമ്പടിയോടെ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

## Article Content

**വടകര: **ആവേശം അലതല്ലിയ മഹിളാ റാലിയുടെ അകമ്പടിയോടെ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

ഉപവരണാധികാരി ആർഡിഒ പി. അൻവർ സാദത്ത് മുൻപാകെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ഷാഫി നാമനിർദേശ പത്രിക സമർപ്പിച്ചത്.

വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും നൂറു കണക്കിന് യുഡിഎഫ് - ആർഎംപി വനിതാ പ്രവർത്തകരുടെ കരുത്തോടെയാണ് ഷാഫി നാമനിർദേശ പത്രിക സമർപ്പിക്കാൻ ആർഡിഒ ഓഫിസിലേക്ക് എത്തിയത്.

യുഡിഎഫ് ആർഎംപി നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ രമ എംഎൽ എ, അഡ്വ. കെ. പ്രവീൺ കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, കെ.എം അഭിജിത്ത്, എൻ വേണു, പാറക്കൽ അബ്ദുല്ല, കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, അച്ചു ഉമ്മൻ, ടി.ടി ഇസ്മയിൽ, വി പി ദുൽക്കിഫിൽ, വി.എ നാരായണൻ, അഡ്വ. ഐ മൂസ, വി.എൻ ചന്ദ്രൻ, പ്രദീപ് ചോമ്പാല, പി.എം ജോർജ്, മനോജ് ആവള, സജീവ് മാറോളി, സി.പി അസീസ്, പി. സുരേഷ് ബാബു, സുനിൽ മടപ്പള്ളി, എം.എ റസാഖ്, അച്ചുതൻ പുതിയെടുത്ത്, സി.വി അജിത്ത്, ബാബു ഒഞ്ചിയം, പി.എം ഹബീബ്, വി.ടി സൂരജ്, അഫ്‌നാസ് ചോറോട് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഷാഫിയുടെ പിതാവ് ഷാനവാസ്, മാതാവ് മൈമൂന തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196726/accompanied-female-power-shafi-submitted-paper)