---
title: "#arrest | കുറ്റ്യാടിയിൽ അനധികൃത മദ്യവിൽപ്പന; പ്രതിയെ പിടികൂടി എക്സസൈസ് "
english_title: "#Illegal #sale #liquor #kuttiady #suspect #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196728/illegal-sale-liquor-kuttiady-suspect-arrested"
published_at: "2024-04-04T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e6c816ac68_excide.jpg"
keywords: []
---

# #arrest | കുറ്റ്യാടിയിൽ അനധികൃത മദ്യവിൽപ്പന; പ്രതിയെ പിടികൂടി എക്സസൈസ് 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ എക്സസൈസ് പിടികൂടി. മരുതോങ്കര കണ്ടച്ചാലിൽ ജയിംസ് നെയാണ് പിടികൂടിയത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ എക്സസൈസ് പിടികൂടി. മരുതോങ്കര കണ്ടച്ചാലിൽ ജയിംസ് നെയാണ് പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.കെ. ശ്രീജിത്തും സംഘവും ചേർന്ന് മരുതോങ്കര കൂവച്ചാൽ-പൂക്കാടൻ റോഡിനടുത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽനിന്ന് 2.5 ലിറ്റർ വിദേശമദ്യവും പിടികൂടി.

പ്രിവന്റീവ് ഓഫീസർ സി.എം. സുരേഷ്‌കുമാർ, കെ.പി. സായ്ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിരാജ്, ഇ.വി. രജിലാഷ്, വനിത സി.ഇ.ഒ. നിഷ, ഡ്രൈവർ ഇ.കെ. പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പ്രതിയെ നാദാപുരം കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196728/illegal-sale-liquor-kuttiady-suspect-arrested)