---
title: "#YouthLeague | നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കൗൺസിൽ മീറ്റും ഇഫ്താറും"
english_title: "#Naripatta #Panchayat #YouthLeague #Council #Meet #Iftar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196779/naripatta-panchayat-youthleague-council-meet-iftar"
published_at: "2024-04-04T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eb0cd5404c_youthcongress.jpg"
keywords: []
---

# #YouthLeague | നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കൗൺസിൽ മീറ്റും ഇഫ്താറും

> **Lead Summary:** ** നരിപ്പറ്റ: ** മുസ്‌ലിം യൂത്ത് ലീഗ് നരിപ്പറ്റ പഞ്ചായത്ത് കൗൺസിൽ മീറ്റും ഇഫ്താർ സംഗമവും മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു.

## Article Content

** നരിപ്പറ്റ: ** മുസ്‌ലിം യൂത്ത് ലീഗ് നരിപ്പറ്റ പഞ്ചായത്ത് കൗൺസിൽ മീറ്റും ഇഫ്താർ സംഗമവും മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റഈസ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എം ഹംസ മുഖ്യാതിഥിയായി. ഖത്തർ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശരീഫ്‌ നരിപ്പറ്റക്ക് ചടങ്ങിൽ ഉപഹാരം നൽകി.

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദലി, സെക്രട്ടറി കെ.എം ഹമീദ്, ട്രഷറർ എൻ ഹമീദ്, സി.വി അസീസ്, പാലോൽ കുഞ്ഞമ്മദ്, എൻ സൂപ്പി, അൻസാർ ഓറിയോൺ, ഹർഷിദ് നരിപ്പറ്റ, സി.പി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി അൻസാർ ഓറിയോൺ ( പ്രസിഡന്റ്‌), അജ്മൽ നരിപ്പറ്റ (ജനറൽ സെക്രട്ടറി), മുഹമ്മദലി തിനൂർ (ട്രഷറർ), മുഹമ്മദ്‌ പുതിയെടുത്ത്, നൗഷാദ് പലയാട്, സാബിത് കെ.കെ (വൈസ് പ്രസി.), നജീബ് ടി.വി, മുജീബ് വി.കെ, ഫൈസൽ തുണ്ടിയിൽ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196779/naripatta-panchayat-youthleague-council-meet-iftar)