---
title: "#kkshailaja |കൊന്നപ്പൂ സ്നേഹം; വടകരയെങ്ങും ആവേശ തിമർപ്പിൽ ടീച്ചറെ വരവേറ്റു"
english_title: "#Vadakara #enthusiastically #welcomed#teacher #KKShailaja"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/196981/vadakara-enthusiastically-welcomedteacher-kkshailaja"
published_at: "2024-04-05T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610088ee9d8c_kkshailajavadakara2.jpg"
keywords: []
---

# #kkshailaja |കൊന്നപ്പൂ സ്നേഹം; വടകരയെങ്ങും ആവേശ തിമർപ്പിൽ ടീച്ചറെ വരവേറ്റു

> **Lead Summary:** **വടകര : **വടക്കൻപാട്ടും തച്ചോളിക്കളിയും നാടകവും കരുത്തായ പണിക്കോട്ടിയിലെ ആദ്യ സ്വീകരണ കേന്ദ്രം തന്നെ ആവേശ തിമർപ്പിലായിരുന്നു.

## Article Content

**വടകര : **വടക്കൻപാട്ടും തച്ചോളിക്കളിയും നാടകവും കരുത്തായ പണിക്കോട്ടിയിലെ ആദ്യ സ്വീകരണ കേന്ദ്രം തന്നെ ആവേശ തിമർപ്പിലായിരുന്നു.

വേനലവധി ആഘോഷമാക്കിയ കുട്ടി പട്ടാളം കൈയടിക്കിയ കാഴ്ചയാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ സ്വീകരണ കേന്ദ്രങ്ങളെല്ലാം.

പണികോട്ടിയിൽ നിന്നും അങ്ങാടി താഴ എത്തിയപ്പോഴെക്കും വഴി നീളെ ടീച്ചറെ കാത്ത് നിരവധി പേർ.പ്ലസ് റ്റു വിദ്യാർത്ഥിനിയായ കാന്തിലാട്ട് ഇഷ ടീച്ചർക്ക് ഒരു കുടന്ന കൊന്നപ്പൂ സമ്മാനിച്ചാണ് വരവേറ്റത്.

വാദ്യഘോഷങ്ങളും മുത്തുകുടയും വർണ്ണ ബലൂണുകളും ചിഹ്നം ആലേഖനം ചെയ്ത കട്ടൌട്ട്കളും പൊലിമ തീർത്ത ഉത്സവാന്തരീക്ഷമാണെങ്ങും.

ആരോഗ്യരംഗത്തെ മികവിനുള്ള സ്നേഹോഷ്മള സ്വീകരണമായിരുന്നു വടകര  സഹകരണ ആശുപത്രിയിൽ ടീച്ചർക്ക് ലഭിച്ചത്. ഡോക്ടർമാരും ജീവനക്കാരും ഭരണ സമിതിയും റോസാപ്പൂ നൽകി സ്നേഹം ചൊരിഞ്ഞു.

> " ദുരിത പേമാരിയുടെ നാളുകളിൽ,  മന്ത്രിയായിരുന്ന കാലത്ത് നിങ്ങളെ പോലുള്ളവരുടെ സേവനത്തിന് നന്ദി പറയാനുള്ള അവസരം കൂടിയാണിത്. വിജയിച്ചു എം പി ആയാൽ നമുക്കൊരുമിച്ചു മുന്നേറാം. ടീച്ചർ പറഞ്ഞു നിർത്തിയ ഉടനെ " വിജയം ഉറപ്പാണ്" കൂടി നിന്നവരിൽ നിന്ന് ആരവം ഉയർന്ന്.

തൊട്ടടുത്ത കണ്ണങ്കുഴി പരിസരത്തെ സ്വീകരണത്തിലും ആവേശം കുറഞ്ഞില്ല. കനത്ത ചൂടിലും ചോളം വയലിലും ചേന്ദമംഗലത്തും സ്ത്രീകളുൾപ്പൈടെ നൂറ് കണക്കിനാളുകൾ ടീച്ചർക്ക് വിജയാശംസകൾ നേരാൻ കാത്ത് നിന്ന്.

ചേന്ദമംഗലത്ത് ആഷിക യും അനു വിന്ദയും അവനികയുമെല്ലാം പ്രിയ ടീച്ചർക്ക് പൂക്കൾ സമ്മാനിക്കാൻ മത്സരിച്ചു. നാദാപുരം റോഡ് കോട്ടയിൽ എത്തുമ്പോഴെക്കും പൊരിവെയിലിൽ വി എൻ കെ അറക്കലിൻ്റെ നാസി ക് ഡോൽ പെരുമ്പറയും കേരളീയ വേഷമണിഞ്ഞ വനിതകളുടെ നീണ്ടനിര.

ടീച്ചറെ കാണാൻ കാത്ത് നിന്ന കുട്ടികളായ മിഷാൽ ഫാത്തിമ, മറിയംബീവി, മുഹമ്മദ് യൂനസ്, ആൻ വിക, ധാർമിക്, ആഗ്നേയ, റിയ എന്നിവരെ ചേർത്ത് നിർത്തി ഒരു ഫോട്ടോ പോസ്.

കുഞ്ഞിപ്പള്ളി താഴയിൽ മുൻനിരയിൽ തന്നെ ബാനറിന് കീഴെ ഇരുപതംഗം കുട്ടി പട്ടാളം നിരന്ന് ബാൻ്റ് സംഘത്തിൻ്റെ ചടുലതാളത്തിന് ചുവട് വെച്ചതോടെ വെയിലും ചൂടും മറന്ന ആവേശപ്പെരുമഴയായി.

കക്കടവ്, തുരുത്തി മുക്ക്, കാറ്റ ടീമമൽപീടിക, ഒഞ്ചിയം ബാങ്ക്, വള്ളിക്കാട്, മലോൽമുക്ക് 'മാക്കൂൽ, മമ്പള്ളി, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി കണ്ടീക്കര സമാപിക്കും  മുന്നണി നേതാക്കളായ സി ഭാസ്കരൻ, ടി പി ബിനീഷ്, എം കെ ഭാസ്കരൻ ,എടയത്ത് ശ്രീധരൻ, എൻ എം ബിജു, പിപി രാജൻ, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി.

വിവിധ കേന്ദ്രങ്ങളിൽ പി കെ ദിവാകരൻ, ,വി പി ഗോപാലകൃഷ്ണൻ, പി സത്യനാഥ്, ധനേഷ് കാരായാട്, സിപി രാജൻ, ടി എൻ കെ ശശീന്ദ്രൻ,പി സജീവ് കുമാർ, നിധിൻ കെ വൈദ്യർ, പി പ്രദീപ് കുമാർ,ഇ രാധാകൃഷ്ണൻ, കൊയിലോത്ത് ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/196981/vadakara-enthusiastically-welcomedteacher-kkshailaja)