---
title: "#Fundraising |കാരുണ്യ യാത്ര;  സി.എച്ച്. സെൻറർ ധനസമാഹരണത്തിനായി പത്ത് ബസുകൾ സർവീസ് നടത്തി"
english_title: "#CH #center #operated #ten #buses #fund #raising"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197164/ch-center-operated-ten-buses-fund-raising"
published_at: "2024-04-06T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611308d74915_bus.jpg"
keywords: []
---

# #Fundraising |കാരുണ്യ യാത്ര;  സി.എച്ച്. സെൻറർ ധനസമാഹരണത്തിനായി പത്ത് ബസുകൾ സർവീസ് നടത്തി

> **Lead Summary:** **തൊട്ടിൽപ്പാലം: **കൂടലിലെ പി.പി. അയൂബിൻ്റെ ഉടമസ്ഥതയിൽ വിവിധ റൂട്ടുകളിലോടുന്ന പത്ത് ബസുകൾ കഴിഞ്ഞ ദിവസം നടത്തിയ സർവീസിൽ നിന്നുള്ള വരുമാനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച്. സെൻ്ററിൻ്റെ ധന ശേഖരണത്തിലേക്ക്.

## Article Content

**തൊട്ടിൽപ്പാലം: **കൂടലിലെ പി.പി. അയൂബിൻ്റെ ഉടമസ്ഥതയിൽ വിവിധ റൂട്ടുകളിലോടുന്ന പത്ത് ബസുകൾ കഴിഞ്ഞ ദിവസം നടത്തിയ സർവീസിൽ നിന്നുള്ള വരുമാനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച്. സെൻ്ററിൻ്റെ ധന ശേഖരണത്തിലേക്ക്.

കാരുണ്യ യാത്ര എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തൊട്ടിൽപ്പാലത്തു നിന്നാണ് ആരംഭിച്ചത്. വടകര, കോഴിക്കോട്, തലശ്ശേരി ഭാഗങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തിയത്.

കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് തൊട്ടിൽപ്പാലത്ത് ഡോക്ടർ ഡി സച്ചിത്ത് ഉദ്ഘാടനം ചെയ്തു.

വി. സൂപ്പി, സി.എച്ച്. സെയലവി, കെ.പി. ശംസീർ, സി.പി. കുഞ്ഞമ്മത്, കെ.പി.സി. മൊയ്തു. വി.എം. അസീസ്, മൊയ്നു പൈക്കാടൻ കെ.പി. ബഷീർ, ബസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197164/ch-center-operated-ten-buses-fund-raising)