---
title: "#SirajulHuda | ആയിരങ്ങൾ പങ്കുചേരുന്നു;  സിറാജുൽ ഹുദ റമളാൻ ആത്മീയ സംഗമം ഏപ്രിൽ 9ന്"
english_title: "#Sirajul #Huda #Ramadan #Spiritual #Gathering  #9th #April"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197167/sirajul-huda-ramadan-spiritual-gathering-9th-april"
published_at: "2024-04-06T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66113819a8a7b_sirajulhuda.jpg"
keywords: []
---

# #SirajulHuda | ആയിരങ്ങൾ പങ്കുചേരുന്നു;  സിറാജുൽ ഹുദ റമളാൻ ആത്മീയ സംഗമം ഏപ്രിൽ 9ന്

> **Lead Summary:** **കുറ്റ്യാടി: **ആയിരങ്ങൾ പങ്കുചേരുന്ന സിറാജുൽ ഹുദാ റമളാൻ ആത്മീയ സംഗമം ഏപ്രിൽ 09ന് കുറ്റ്യാടി ടൗൺ മസ്ജിദിൽ നടക്കും.

## Article Content

**കുറ്റ്യാടി: **ആയിരങ്ങൾ പങ്കുചേരുന്ന സിറാജുൽ ഹുദാ റമളാൻ ആത്മീയ സംഗമം ഏപ്രിൽ 09ന് കുറ്റ്യാടി ടൗൺ മസ്ജിദിൽ നടക്കും.

റമസാൻ 29ന് രാവിലെ പതിനൊന്നു മുതൽ ആരംഭിക്കുന്ന ആത്മീയ സംഗമം അസ്വർ നിസ്ക്കാരാനന്തരം സമാപിക്കും.

പേരോട് അബ്ദുറഹ്മാൻ സഖാഫി റമളാൻ പ്രഭാഷണം നടത്തും. ടൗൺ മസ്ജിദ് ഖത്വീബ് മുത്വലിബ് സഖാഫിയുടെ റമളാൻ പഠന ക്ലാസിൻ്റെ സമാപനം സംഗമത്തിൻ്റെ ഭാഗമായി നടക്കും.

ഖത്തം ദുആ, തഹ്‌ലീൽ, തൗബ തുടങ്ങിയ വിവിധങ്ങളായ ആത്മീയ പ്രാർത്ഥനാ സദസ്സുകൾ സംഗമത്തോടനുബന്ധിച്ച് നടക്കും.

അബ്ദുറഹ്മാൻ സഖാഫി, മുത്വലിബ് സഖാഫി പാറാട് , ഇബ്രാഹിം സഖാഫി കുമ്മോളി, ടി. ടി അബൂബക്കർ ഫൈസി, സയ്യിദ് ഹുസൈൻ തങ്ങൾ തളീക്കര, സി.കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, മുഹമ്മദ് അസ്ഹരി പേരോട് തുടങ്ങിയ പണ്ഡിതരും സാദാത്തുകളും ആത്മീയ സംഗമത്തിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197167/sirajul-huda-ramadan-spiritual-gathering-9th-april)