---
title: "#KTKanaran  |ഓർമ്മ ഊർജ്ജം; മുൻ എം എൽ എയുമായിരുന്ന കെ ടി കണാരന്റെ സ്മരണ പുതുക്കി"
english_title: "#memory #former #MLA #KTKanaran #renewed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197180/memory-former-mla-ktkanaran-renewed"
published_at: "2024-04-06T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66114fed322b1_ktkarunan.jpg"
keywords: []
---

# #KTKanaran  |ഓർമ്മ ഊർജ്ജം; മുൻ എം എൽ എയുമായിരുന്ന കെ ടി കണാരന്റെ സ്മരണ പുതുക്കി

> **Lead Summary:** ** മൊകേരി : ** പ്രമുഖ സി പി ഐ നേതാവും നാദാപുരം മുൻ എം എൽ എ യുമായിരുന്ന കെ ടി കണാരന്റെ പത്തൊമ്പതാമത് ചരമ വാർഷികാചരണം മൊകേരിയിൽ നടന്നു.

## Article Content

** മൊകേരി : ** പ്രമുഖ സി പി ഐ നേതാവും നാദാപുരം മുൻ എം എൽ എ യുമായിരുന്ന കെ ടി കണാരന്റെ പത്തൊമ്പതാമത് ചരമ വാർഷികാചരണം മൊകേരിയിൽ നടന്നു.

മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വിപി നാണു പതാക ഉയർത്തി . വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി .

സി പി ഐ ജില്ലാ അസി: സെക്രട്ടറി പി ഗവാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

പി സുരേഷ് ബാബു, എം ടി ബാലൻ, കെ കെ മോഹൻദാസ് , റീന സുരേഷ് , ടി സുരേന്ദ്രൻ പി ഭാസ്കരൻ എ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197180/memory-former-mla-ktkanaran-renewed)