---
title: "#accident|പേരാമ്പ്രയിൽ കാർ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക് "
english_title: "#Car #collides  #pickupvan #Perampra #accident #Three #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197405/car-collides-pickupvan-perampra-accident-three-injured"
published_at: "2024-04-07T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661294554eea1_accident_2.jpg"
keywords: []
---

# #accident|പേരാമ്പ്രയിൽ കാർ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക് 

> **Lead Summary:** കുറ്റ്യാടി**:(kuttiadinews.in**) പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപാസ് ജംഗ്ഷനില്‍ കാറ് നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു.

## Article Content

കുറ്റ്യാടി**:(kuttiadinews.in**) പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപാസ് ജംഗ്ഷനില്‍ കാറ് നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു.

കക്കാട്  ഭാഗത്ത് നിന്ന് വന്ന കാർ ചെമ്പ്ര റോഡ് ജംഗ്ഷനിൽ നിർത്തിയിട്ട പിക്കപ്പിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം.

കെഎല്‍ 77 ബി 4435 ബൊലേറോ പിക്കപ്പും കെഎല്‍ 11എസി ടാറ്റ ഇന്റിക്ക കാറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയെ തുടർന്ന് കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു.

പിക്കപ്പിലുണ്ടായിരുന്ന ആള്‍ക്ക് തലയ്ക്ക് പരിക്കു പറ്റി. കാറിലുണ്ടായിരുന്ന 2 ആള്‍ക്കും പരിക്കുണ്ട്. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പരുക്കേറ്റവരിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197405/car-collides-pickupvan-perampra-accident-three-injured)