---
title: "#Jaundice | മഞ്ഞപ്പിത്തം: നരിപ്പറ്റയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി"
english_title: "#Jaundice #Preventive #measures #intensified  #Naripata"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197569/jaundice-preventive-measures-intensified-naripata"
published_at: "2024-04-08T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613a926dab9d_naripatta.jpg"
keywords: []
---

# #Jaundice | മഞ്ഞപ്പിത്തം: നരിപ്പറ്റയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

> **Lead Summary:** നരിപ്പറ്റ:**(kuttiadinews.in**) മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് നരിപ്പറ്റ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

## Article Content

നരിപ്പറ്റ:**(kuttiadinews.in**) മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് നരിപ്പറ്റ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

ഹെൽത്ത്‌ സൂപ്പർ വൈസർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ എന്നിവരുടെസംയുക്ത യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു.

സ്ഥിരീകരിച്ച വാർഡുകളിൽ പനി സർവ്വേ നടത്തുവാനും, മുഴുവൻ കുടിവെള്ള സ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുവാനും, ഊർജിത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

പഞ്ചായത്ത് പരിധിയിൽ നടക്കുന്ന ചടങ്ങുകൾ മുൻകൂട്ടി ആരോഗ്യ കേന്ദ്രത്തിലും, പഞ്ചായത്ത് ഓഫീസിലും രേഖാമൂലം അറിയിക്കണമെന്നും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197569/jaundice-preventive-measures-intensified-naripata)