---
title: "#RahimHaji | പത്രിക പിൻവലിച്ചു; മുല്ലപ്പള്ളി മധ്യസ്ഥനായെന്ന് റഹിം ഹാജി"
english_title: " #paper  #withdrawn #RahimHaji #said #Mullapally #became  #mediator"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197613/paper-withdrawn-rahimhaji-said-mullapally-became-mediator"
published_at: "2024-04-08T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613d37f0de71_Untitled-1.jpg"
keywords: []
---

# #RahimHaji | പത്രിക പിൻവലിച്ചു; മുല്ലപ്പള്ളി മധ്യസ്ഥനായെന്ന് റഹിം ഹാജി

> **Lead Summary:** കുറ്റ്യാടി: (**kuttiadinews.in)**ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞ് പത്രിക നൽകിയ നരിപ്പറ്റയിലെ മുൻ കോൺഗ്രസ് നേതാവ് പിൻമാറി.

## Article Content

കുറ്റ്യാടി: (**kuttiadinews.in)**ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞ് പത്രിക നൽകിയ നരിപ്പറ്റയിലെ മുൻ കോൺഗ്രസ് നേതാവ് പിൻമാറി.

മുൻ കെ.പി സി സി പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ മധ്യസ്ഥ ശ്രമത്തിലാണ് ഇന്ന് പത്രിക പിൻവലിച്ചതെന്ന് റഹിം ഹാജി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കുന്നതിന് ഡിഡിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിനോട് തൻ്റെ സാന്നിധ്യത്തിൽ ഫോണിൽ വിളിച്ച് മുല്ലപ്പള്ളി പറഞ്ഞതായും റഹിം ഹാജി വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197613/paper-withdrawn-rahimhaji-said-mullapally-became-mediator)