കാവിലുംപാറ: (kuttiadinews.in)മലയോര മേഖലയായ കാവിലുംപാറയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്റെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ യുഡിഫ് ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരംങ്കോട്ട് ആവശ്യപ്പെട്ടു.
കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട്ടിൽ യുഡിഎഫ് 119 -ാം നമ്പർ ബൂത്ത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് കൺവീനർ പി.പി രവീന്ദ്രൻ അധ്യക്ഷൻ വഹിച്ച യോഗത്തിൽ കവിലുംപാറ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.സി ബാലകൃഷ്ണൻ,
കൺവീനർ കെ.പി ശംഷീർ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് പിജി സത്യനാഥൻ, സോജൻ ആലക്കൽ, ജോയി കുണ്ടുതോട്, മൊയ്തു പൈക്കാടൻ, ഉമേഷ് കുണ്ടുതോട് തുടങ്ങിയ സംസാരിച്ചു
#UDF #protest #programs #against #destruction #ShafiParambal #poster