---
title: "#PrafulKrishna|വിലങ്ങാട് വയനാട് റോഡ് യാഥാർത്ഥ്യമാക്കും: പ്രഫുൽ കൃഷ്ണന്റെ ഉറപ്പ്"
english_title: "#Vilangad #Wayanad #Road  #reality  #PrafulKrishna #assurance"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/197907/vilangad-wayanad-road-reality-prafulkrishna-assurance"
published_at: "2024-04-09T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66156a4069a1d_praful.jpg"
keywords: []
---

# #PrafulKrishna|വിലങ്ങാട് വയനാട് റോഡ് യാഥാർത്ഥ്യമാക്കും: പ്രഫുൽ കൃഷ്ണന്റെ ഉറപ്പ്

> **Lead Summary:** കുറ്റ്യാടി: ****മലയോര ജനതയുടെ സ്വപ്നമായ വിലങ്ങാട് , വയനാട് യാഥാർത്ഥ്യമാക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ ഉറപ്പ്. ഇന്നലെ ചൊവ്വാഴ്ച വിലങ്ങാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി: ****മലയോര ജനതയുടെ സ്വപ്നമായ വിലങ്ങാട് , വയനാട് യാഥാർത്ഥ്യമാക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ ഉറപ്പ്. ഇന്നലെ ചൊവ്വാഴ്ച വിലങ്ങാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലങ്ങാട് ടൂറിസത്തിന് വൻ സാധ്യതയാണ് ഉള്ളത് അത് ഉപയോഗപ്പെടുത്തി കുടിയേറ്റ മേഖലയായ വിലങ്ങാടിനെ ഒരു ടൂറിസത്തിന്റെ ഹമ്പായി മാറ്റുമെന്നും അദ്ദേഹം വിലങ്ങാട് നിവാസികൾക്ക് ഉറപ്പ് നൽകി.

വിലങ്ങാടിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം സി അനീഷൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ എം പി രാജൻ സ്വാഗതം പറഞ്ഞു. ടി കെ പ്രഭാകരൻ, വി മനീഷ്, എം ടി ഗോപിനാഥ്, പി പി ഇന്ദിര വി സത്യൻ, ബാബു പൂതംപാറ, കെ ടി കെ ചന്ദ്രൻ , സുനിൽ കുമാർ കെ ടി ,ജയൻ കുറ്റല്ലൂർ, ചന്തു കുറ്റല്ലൂർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/197907/vilangad-wayanad-road-reality-prafulkrishna-assurance)