---
title: "#janakikkad|ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിച്ചു"
english_title: "#road  #Janakikkad #Ecotourist #center  #upgraded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198048/road-janakikkad-ecotourist-center-upgraded"
published_at: "2024-04-10T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66165c52b3378_janakikkad.jpg"
keywords: []
---

# #janakikkad|ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിച്ചു

> **Lead Summary:** കുറ്റ്യാടി : **(truevisionnews.com**)ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ് വാഹനയാത്ര പ്രയാസത്തിലായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തേിലക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു.

## Article Content

കുറ്റ്യാടി : **(truevisionnews.com**)ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ് വാഹനയാത്ര പ്രയാസത്തിലായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തേിലക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു.

വനത്തിനുള്ളിലൂടെ മുള്ളൻകുന്ന് ഭാഗത്തേക്കുള്ള റോഡാണ് കോൺക്രീറ്റ് ചെയ്ത‌്‌ ഗതാഗതയോഗ്യമാക്കിയത്. റോഡ് തകർന്നുകിടന്നതുകാരണം ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയായിരുന്നു.

റോഡിന്റെ വശം കെട്ടി കൈവരികൾ നിർമിച്ച് യാത്ര സുരക്ഷിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വീതികുറഞ്ഞ റോഡായതിനാൽ വശം കെട്ടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198048/road-janakikkad-ecotourist-center-upgraded)