---
title: "#MuhammadKakkatil|മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത നഷ്ടപ്പെടുത്തരുത്: മുഹമ്മദ്‌ കക്കട്ടിൽ"
english_title: "#Don't #lose #impartiality #journalism  #MuhammadKakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198327/dont-lose-impartiality-journalism-muhammadkakkatil"
published_at: "2024-04-11T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618167e1f8e4_journalism.jpg"
keywords: []
---

# #MuhammadKakkatil|മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത നഷ്ടപ്പെടുത്തരുത്: മുഹമ്മദ്‌ കക്കട്ടിൽ

> **Lead Summary:** കുറ്റ്യാടി:**(kuttiadinews.in**)മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷവും നീതി പൂർവവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ അഭിപ്രായപ്പെട്ടു.

## Article Content

കുറ്റ്യാടി:**(kuttiadinews.in**)മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷവും നീതി പൂർവവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ അഭിപ്രായപ്പെട്ടു.

കുറ്റ്യാടി മേഖല ഐ ആർ എം യു കൺവെൻഷനും അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംഭവവും വാർത്തകളാക്കി പൊതു സമൂഹത്തിൽ എത്തിക്കുന്ന, പത്ര ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പരിഗണന നൽകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കരുണാകരൻ കുറ്റ്യാടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറി പി.കെ.പ്രിയേഷ് കുമാർ, ദേവരാജ് കന്നാട്ടി, പി .സി. രാജൻ, ബിജു വളയന്നൂർ, സുധീർ പ്രകാശ്, അർജുൻ, സയ്യിദ് സഹൽ, ശങ്കരൻ പൂക്കാട് എന്നിവർ സംസാരിച്ചു.

മേഖലാ കമ്മിറ്റി ഭാരവാഹികളായി കരുണാകരൻ കുറ്റ്യാടി (പ്രസിഡൻ്റ്), ബിജു വളയന്നൂർ (സെക്രട്ടറി), യു.കെ.അർജുൻ (വൈസ് പ്രസിഡൻറ്), സുധീർ പ്രകാശ്(ജോ. സെക്രട്ടറി), പി.സി.രാജൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198327/dont-lose-impartiality-journalism-muhammadkakkatil)