---
title: "#JohnBrittasMP |  വടകര മുന്നേറുക; ഇനി കെ കെ ശൈലജയിലൂടെ -ജോൺ ബ്രിട്ടാസ് എം പി "
english_title: "#Advance #northward #Now #through #KKShailaja #JohnBrittasMP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198782/advance-northward-now-through-kkshailaja-johnbrittasmp-new"
published_at: "2024-04-14T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661bfe380959e_john2.jpg"
keywords: []
---

# #JohnBrittasMP |  വടകര മുന്നേറുക; ഇനി കെ കെ ശൈലജയിലൂടെ -ജോൺ ബ്രിട്ടാസ് എം പി 

> **Lead Summary:** **വടകര : **വടകരയുടെ സമഗ്രമായ വികസനകൾക്ക് സാരഥിയാകാൻ ആരോഗ്യ കേരളത്തെ അഭിമാനാർഹമായി നയിച്ച കെ കെ ശൈലജ ടീച്ചറിലൂടെ സാധ്യമാകുമെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

## Article Content

**വടകര : **വടകരയുടെ സമഗ്രമായ വികസനകൾക്ക് സാരഥിയാകാൻ ആരോഗ്യ കേരളത്തെ അഭിമാനാർഹമായി നയിച്ച കെ കെ ശൈലജ ടീച്ചറിലൂടെ സാധ്യമാകുമെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

വടകരയുടെ സമഗ്ര വികസനം കാഴ്ചപ്പാട് എന്ന വിഷയത്തിൽ എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര മണ്ഡലത്തിലുള്ള വിവിധ തുറകളിൽ നിന്നുള്ള ആളുകൾ സെമിനാറിൽ പങ്കെടുത്തു. കെ ടി കുഞ്ഞിക്കണ്ണൻ മോഡറേറ്റർ ആയി.

കാർഷിക മേഖലയുടെ വികസനം, റെയിൽവേ വികസനം, വ്യവസായ മേഖലയുടെ വികസനം, പ്രവാസികളുടെ പുനഃരധിവാസം, വന്യ മൃഗശല്യം നേരിടാനുള്ള മാർഗങ്ങൾ, വായനാട്ടിലേക്കുള്ള ചുരമില്ല റോഡ്, എന്നീ വിഷയങ്ങൾ ചർച്ചയിൽ പങ്കെടുത്ത മുപ്പത്തിഅഞ്ചോളം പേർ ഉന്നയിച്ചു.

എല്ലാ ആവശ്യങ്ങളും യാഥാർഥ്യമാക്കാൻ ഈ നാടിനും ജനങ്ങൾക്കുമൊപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ മറുപടി പറഞ്ഞു.

എൽ ഡി എഫ് നേതാക്കളായ ഇ പി രാമകൃഷ്ണൻ , പി മോഹനൻ, എം കെ ഭാസ്കരൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198782/advance-northward-now-through-kkshailaja-johnbrittasmp-new)