---
title: "#AnwarSadat| ഇരുസര്‍ക്കാരുകള്‍ക്കും എതിരെ വിധിയെഴുതണം: അന്‍വര്‍ സാദത്ത് എംഎല്‍എ "
english_title: "#Judgment #should   #written #against #both #governments  #AnwarSadat MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/198951/judgment-should-be-written-against-both-governments-anwar-sadat-mla"
published_at: "2024-04-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d385195c70_anwar.jpg"
keywords: []
---

# #AnwarSadat| ഇരുസര്‍ക്കാരുകള്‍ക്കും എതിരെ വിധിയെഴുതണം: അന്‍വര്‍ സാദത്ത് എംഎല്‍എ 

> **Lead Summary:**  കുറ്റ്യാടി: (**kuttiadinews.in)**അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ഈ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

 കുറ്റ്യാടി: (**kuttiadinews.in)**അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ഈ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മീത്തലങ്ങാടി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വടകര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എ.

രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്. രാജ്യം നിലനില്‍ക്കണോ എന്നതാണ് ചോദ്യം. അക്രമരാഷ്ട്രീയംകൊണ്ട് ജയിച്ചുകളയാം എന്നു കരുതുന്നവരാണ് ഇപ്പോഴും സംസ്ഥാനത്തെ ഭരണകക്ഷി. ഇരുകൂട്ടരും പരാജയപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

ബോംബിനെക്കാളും വാളിനെക്കാളും വെട്ടിനെക്കാളും ശക്തി വോട്ടിനുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് വ്ന്നുചേര്‍ന്നിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

വെള്ളിക്കുളങ്ങര, പുതിയോട്ടുകണ്ടി കോളനി, ശ്രീനാരായണ ഗുരുമന്ദിരം, ആദിയൂര്‍, കുരുക്കിലാട്, മാങ്ങാട്ട്പാറ, 110 കെ.വി, ഐസ് റോഡ് വഴി പര്യടനം വീരഞ്ചേരിയില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/198951/judgment-should-be-written-against-both-governments-anwar-sadat-mla)