---
title: "#kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു"
english_title: "#KKShailaja #tour  #Kuttyadi #constituency #ends   #Kallumpurath "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/199175/kkshailaja-tour-kuttyadi-constituency-ends-kallumpurath"
published_at: "2024-04-16T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e858c418c3_kk_shailaja.jpg"
keywords: []
---

# #kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു

> **Lead Summary:** കുറ്റ്യാടി:**(kuttiadi.truevisionnews.com**)എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു. ഉച്ചക്ക് 3 മണിക്ക് തിരുവള്ളൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

## Article Content

കുറ്റ്യാടി:**(kuttiadi.truevisionnews.com**)എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു. ഉച്ചക്ക് 3 മണിക്ക് തിരുവള്ളൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

ആവേശകമായാണ് ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം.വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും ജനങ്ങൾ തള്ളി കളയുമെന്നും ഇടതു പക്ഷം വലിയ വിജയം നേടുമെന്നും കെ കെ ശൈലജ പറഞ്ഞു.

ലോകനാർ കാവ്,വില്ല്യാപ്പള്ളി,തണ്ണീർ പന്തൽ,വട്ടോളി ദേശീയ ഗ്രന്ഥാലയം,മൊകേരി,നിട്ടൂർ,ഊരത്ത്,പെരുവയൽ,തീക്കുനി എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയായി.അവസാന സ്വീകരണ കേന്ദ്രമായ കല്ലും പുറത്ത് രാത്രി വൈകിയും വലിയ ജനക്കൂട്ടമാണ് പ്രിയ സ്ഥാനാർത്ഥിയെ കാണാൻ വന്നത്.

സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ,കുറ്റ്യാടി നിയോജകമണ്ഡലം സെക്രട്ടറി ടി പി ഗോപാലൻ , കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവരും മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി. നാളെ പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് പര്യടനം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/199175/kkshailaja-tour-kuttyadi-constituency-ends-kallumpurath)