---
title: "#summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്"
english_title: "#Summer #camp   #Sirajul #Huda"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/199346/summer-camp-sirajul-huda"
published_at: "2024-04-17T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f98754dabc_camp.jpg"
keywords: []
---

# #summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്

> **Lead Summary:** കുറ്റ്യാടി :** **വേനലവധിക്കാലം ഫലപ്രദമാക്കാനൊരുങ്ങി സിറാജുൽ ഹുദ സമ്മർ ക്യാമ്പ്. ഫ്ലോറിഷ് എന്ന നാമത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് 8 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പാണ് കുറ്റ്യാടി സിറാജുൽ ഹുദയിൽ സംവിധാനിച്ചിരിക്കുന്നത്.

## Article Content

കുറ്റ്യാടി :** **വേനലവധിക്കാലം ഫലപ്രദമാക്കാനൊരുങ്ങി സിറാജുൽ ഹുദ സമ്മർ ക്യാമ്പ്. ഫ്ലോറിഷ് എന്ന നാമത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് 8 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പാണ് കുറ്റ്യാടി സിറാജുൽ ഹുദയിൽ സംവിധാനിച്ചിരിക്കുന്നത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ സിലബസ്സ് ക്യാമ്പിൻ്റെ സവിശേഷതയാണ്. 

 കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന കരിയർ ഗൈഡൻസുകളും ആത്മീയ ജീവിതം, അച്ചടക്കം, സ്വഭാവ സംസ്കരണം എന്നിവ വിഷയീഭവിക്കുന്ന സ്പിരിച്ചുൽ സെഷനുകളും ക്യാമ്പിൻ്റെ ഭാഗമാണ്.

സ്പീഡ് മാതസ്, സ്റ്റേജ് പ്രോഗ്രാം, സെപല്ലിംഗ് ബി, റൂബിക്സ് ക്യൂബ്സ്, ടൈപിംഗ് മാസ്റ്ററി, ഫുട്ബാൾ ട്രൈനിംഗ് തുടങ്ങിയ ഗൈയിം ചില്ലിംഗ് അവസരങ്ങളും ക്യാമ്പിൽ ഉണ്ടാകും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കാണ് ഫ്ലോറിഷ് ക്യാമ്പിൽ പ്രവേശനം ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 22 ന് ആരംഭിക്കുന്ന ക്യാമ്പ് 29-ാം തിയ്യതി സമാപിക്കും.  

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/199346/summer-camp-sirajul-huda)