---
title: "#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ"
english_title: "#Kuttyadi #grampanchayat #member #song #goes #viral"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/199588/kuttyadi-grampanchayat-member-song-goes-viral"
published_at: "2024-04-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620eed67e470_song_viral.jpg"
keywords: []
---

# #viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

> **Lead Summary:** കുറ്റ്യാടി:** **'നീലനിലാവിന്റെ തോണിയിലേറുമ്പോൾ നീലാംബരിക്കിന്നു നാണം' എന്നുതുടങ്ങുന്ന ഗാനമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

## Article Content

കുറ്റ്യാടി:** **'നീലനിലാവിന്റെ തോണിയിലേറുമ്പോൾ നീലാംബരിക്കിന്നു നാണം' എന്നുതുടങ്ങുന്ന ഗാനമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ബസ് യാത്രക്കാരുടെ വാട്‌സാപ്പ് കൂട്ടായ്മയുടെ ആഘോഷപരിപാടിക്കിടെ കുറ്റ്യാടി ഗ്രാമപ്ഞ്ചായത്തംഗം സി.കെ. സുമിത്രയാണ് ഗാനം ആലപിച്ചത്. പാട്ട് ഹിറ്റായതോടെ അഭിനന്ദനം അറിയിച്ച് സംഗീത സംവിധായകരുൾപ്പെടെയുള്ളവരുടെ ഫോൺവിളികളെത്തി ആൽബങ്ങളിൽ പാടാൻ ക്ഷണവും ലഭിച്ചു.

കെ.എസ്.ആർ.ടി.സി. തൊട്ടിൽപാല൦ ഡിപ്പോയിൽനിന്ന് രാവിലെ ഏഴിന് കോഴിക്കോട്ടേക്ക് പോകുന്ന ബസിലെ യാത്രക്കാരുടെയും ജീവനക്കാരു ടെയും സംഗമം കഴിഞ്ഞവർഷ൦ ഒക്ടോബർ 23-ന് കുറ്റ്യാടി ഊരത്ത് സ൦ഘടിപ്പിച്ചിരുന്നു.

സുമിത്രയായിരുന്നു ഉദ്ഘാടക. അവ൪ ഓണപ്പാട്ട് പാടി പരിപാടി ഉദ്ഘാടനം ചെയ്തത് കുറ്റ്യാടിയിലെ മാധ്യമ പ്രവ൪ത്തക൯ ആ൪. കെ സുഗുണ൯ ഫെയ്‌സ്ബുക്കിൽ അപ് ലോഡ് ചെയ്തു. ഗാനം വൈറലായി. ഒരു മില്യണിലേറെ ആളുകൾ ഇതിനോടകം വീഡിയോ കണ്ടു.

തുടർന്ന് നാനാഭാഗങ്ങളിൽ നിന്നും ഫോൺകോളുകളുമെത്താൻ തുടങ്ങി. ഇരുപതുവർഷത്തിനുമുമ്പ് ഗാനമെഴുതിയ നിഷാദ് മടവൂരും വിളിച്ച് സന്തോഷമറിയിച്ചു. ബാല്യകാലസുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരെല്ലാം ഏറെ കാലത്തിനുശേഷം തിരിച്ചറിഞ്ഞ് വിളിച്ചതോടെ സുമിത്രയ്ക്ക് ഏറെ സന്തോഷം.

തത്കാലം കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗം എന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്നും ഇത്തരം വേദികളിൽ തുടർന്നും പാടുമെന്നാണ് സുമിത്ര പറയുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/199588/kuttyadi-grampanchayat-member-song-goes-viral)