Featured

#udf|പുറമേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി

News |
Apr 22, 2024 10:46 PM

പുറമേരി:(kuttiadi.truevisionnews.com)വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പുറമേരിയിൽ പുറമേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച റാലി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് പുറമേരി പഞ്ചായത്ത് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, നൊച്ചാട് കുഞ്ഞബ്ദുള്ള, കെ.സി മുജീബ് റഹ്മാൻ, കെ.ടി അബ്ദുറഹിമാൻ, അഡ്വക്കേറ്റ് പ്രമോദ് കക്കട്ടിൽ, ചുണ്ടയിൽ മൊയ്തു ഹാജി, എം.പി ഷാജഹാൻ, പി.പി റഷീദ്, വിപി.കുഞ്ഞമ്മദ് മാസ്റ്റർ, പി.അജിത്ത്. അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്‌, കെ.സജീവൻ മാസ്റ്റർ, എ.പി.മുനീർ, കപ്ലികണ്ടി മജീദ്,

ഷംസു മഠത്തിൽ, മുഹമ്മദ് പുറമേരി, തൊടുവയിൽ കുഞ്ഞിക്കണ്ണൻ, എം.എ.ഗഫൂർ, പനയുള്ള കണ്ടി മജീദ്, വിപി. ഷക്കീൽ. കെ.കെ.ഹാരിസ്, ആർ.കെ.റഫീഖ്, കെ.എം.സമീർ, പി.ശ്രീലത എൻ.കെ. അലിമത്, സമീറ കൂട്ടായി, ബീന കല്ലിൽ,റീത്ത കണ്ടോത്ത്, നവാസ് പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

#UDF #Election #Rally #Pumaari #Panchayat

Next TV

Top Stories