---
title: "#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ"
english_title: "#People #want  #elect #LDF #MPs  #KKShailaja"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/201333/people-want-elect-ldf-mps-kkshailaja"
published_at: "2024-04-26T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b6b9456097_kk_shailaja.jpg"
keywords: []
---

# #KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

> **Lead Summary:** കുറ്റ്യാടി: വടകരയില്‍ പോളിങ്‌ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് കെ.കെ.ശൈലജ. കേരളത്തില്‍ നിന്ന് എല്‍.ഡി.എഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു.

## Article Content

കുറ്റ്യാടി: വടകരയില്‍ പോളിങ്‌ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് കെ.കെ.ശൈലജ. കേരളത്തില്‍ നിന്ന് എല്‍.ഡി.എഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു.

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.

നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/201333/people-want-elect-ldf-mps-kkshailaja)