---
title: "#Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ"
english_title: "#Shafiparampil #reply  #PJayarajan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/201963/shafiparampil-reply-pjayarajan"
published_at: "2024-04-29T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f8bf351a3b_lk.jpg"
keywords: []
---

# #Shafiparampil | വർ​ഗീയതയുടെ ചാപ്പ;ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ -ഷാഫി പറമ്പിൽ

> **Lead Summary:** **കുറ്റ്യാടി:[ **സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

## Article Content

**കുറ്റ്യാടി:[ **സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി പറഞ്ഞു. അതിന്റെ ഭാ​ഗമായിട്ടാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വർ​ഗീയ ആരോപണം.

ഇപി ജയരാജനും ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാഫി ആരോപിച്ചു. വടകരക്ക് മുറിവേൽക്കാതിരിക്കാൻ യുഡിഎഫ് കാമ്പയിൽ നടത്തുമെന്നും ദിവസം പിന്നീട് തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു.

> ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി ജയരാജൻ, ഷാഫി പറമ്പിലിനെതിരെ വിമർശനമുന്നയിച്ചത്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്റെ പരിഹാസ പരാമർശം.

വിഷലിപ്തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണെന്നും എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/201963/shafiparampil-reply-pjayarajan)