---
title: "#journalistassociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ "
english_title: "#Journalist #Association #SnehaSayanam #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/202251/journalist-association-snehasayanam-tomorrow"
published_at: "2024-04-30T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631140fa6bad_journalist.jpg"
keywords: []
---

# #journalistassociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ 

> **Lead Summary:**  കുറ്റ്യാടി: ****കേരള പത്ര പ്രവർത്തക അസോസി യേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം നാളെ പുറക്കാട് അകലാപുഴ ഓർഗാനിക് അയലന്റിൽ നടക്കും.

## Article Content

 കുറ്റ്യാടി: ****കേരള പത്ര പ്രവർത്തക അസോസി യേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം നാളെ പുറക്കാട് അകലാപുഴ ഓർഗാനിക് അയലന്റിൽ നടക്കും.

ഉച്ച തിരിഞ്ഞ് 2 30ന് ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മിഡിൽ ഈസ്റ്റ് സെന്റർ ഫോർ ജേർണലിസ്റ്റ് ചെയർമാൻ സി വി എം വാണിമേൽ മുഖ്യ അതിഥി ആയിരിക്കും.

അസോസി യേഷൻ സംസ്ഥാന ഭാരവാഹികളായ സലീം മൂഴിക്കൽ, കണ്ണൻ പന്താവൂർ എന്നിവർ പങ്കെടുക്കും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അസോസി യേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.

തുടർന്ന് വിവിധ കലാപരിപാടികൾ ബോട്ട് യാത്രയും ഉണ്ടാകും. നേരത്തെ രജിസ്റ്റർ ചെയ്ത പ്രതിനിധികൾ 2 മണിക്ക് മുമ്പായി എത്തണമെന്ന് ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌, സെക്രട്ടറി രഞ്ജിത്ത് നിഹാര എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/202251/journalist-association-snehasayanam-tomorrow)