---
title: "#rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി "
english_title: "#two #girls  #Locals #rescued   #girls   #jumped   #river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/203346/two-girls-locals-rescued-girls-jumped-river"
published_at: "2024-05-05T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637bce259c5d_two_girls.jpg"
keywords: []
---

# #rescued   |രണ്ട് പെണ്‍കുട്ടികള്‍; പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി 

> **Lead Summary:**  കുറ്റ്യാടി(വടകര): (**vadakara.truevisionnews.com)**മാഹി ബൈപ്പാസില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍.

## Article Content

 കുറ്റ്യാടി(വടകര): (**vadakara.truevisionnews.com)**മാഹി ബൈപ്പാസില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടിയത്.

ഒളവിലം പ്രദേശവാസികളായ രാജേഷ്, പ്രേമന്‍, ബഷീര്‍ എന്നിവരാണ് കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ആദ്യം എന്തോ വലിയ കല്ല് വീഴുന്നത് പോലെയായിരുന്നു ഇവര്‍ക്ക് തോന്നിയത്. പിന്നീട് നോക്കിയപ്പോഴാണ് പെണ്‍കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ മൂന്ന് പേരും ചേര്‍ന്ന്‌ പുഴയിലേക്ക് തോണിയിറക്കി രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ചൊക്ലി മെഡിക്കല്‍ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുപോയി. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിലവില്‍ അപകട നില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ജില്ലയിൽ നിന്നും കാണാതായവരാണ് പെണ്‍കുട്ടികളെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/203346/two-girls-locals-rescued-girls-jumped-river)