---
title: "#Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു "
english_title: "#Consumerfed #school #market #launched  #Kakat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/204195/consumerfed-school-market-launched-kakat"
published_at: "2024-05-09T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c9d75ccda6_kakkatil.jpg"
keywords: []
---

# #Consumerfed|കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു 

> **Lead Summary:**  കക്കട്ടിൽ: (**kuttiadi.truevisionnews.com)**കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ കക്കട്ട് കൈരളി കോംപ്ലക്സിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.

## Article Content

 കക്കട്ടിൽ: (**kuttiadi.truevisionnews.com)**കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ കക്കട്ട് കൈരളി കോംപ്ലക്സിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.

സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം നിർവ്വഹിച്ചു. മാർക്കറ്റിംഗ് മാനേജർ ജെനിൽകുമാർ സി.പി അധ്യക്ഷം വഹിച്ചു. യൂണിറ്റ് ഇൻ ചാർജ് ബിജു എം വി സ്വാഗതം പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും ത്രിവേണി നോട്ട്ബുക്കുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബേഗുകൾ, കുടകൾ, വിവിധയിനം സ്റ്റേഷണറി എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.

എല്ലായിനങ്ങളും 10% മുതൽ 40% വരെ വിലക്കുറവിലാണ് നൽവരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/204195/consumerfed-school-market-launched-kakat)